ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് ഉൾപ്പെടെ നാല് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനാണ് ശുപാർശ.
ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛകിനെ പട്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് കോളീജിയം ശുപാർശ. ജസ്റ്റിസുമരായ അപേഷ് വൈ കോഗ്‌ജെ, ഗീത ഗോപി,സാമിർ ജെ ദവെ എന്നിവരാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറുന്ന മറ്റു മൂന്നുപേർ.