ഡൽഹിയിൽ സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. വിവധ മേഖലകളിൽ നിരോധനാജ്ഞയും ഡൽഹി പോലീസ് ഏർപ്പെടുത്തി. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിലാണ് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
ഡൽഹി അതിർത്തിയിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയതായി ഡൽഹി പോലീസിന്റെ സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.