ഐഡിഎസ്എഫ്എഫ്‌കെ: അവസാന  ദിനമായ ഇന്ന്  24 ചിത്രങ്ങൾ

ഐഡിഎസ്എഫ്എഫ്‌കെ: അവസാന ദിനമായ ഇന്ന് 24 ചിത്രങ്ങൾ

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ അവസാന  ദിനമായ ഇന്ന്  24   ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ  ശ്രദ്ധേയനായ സംവിധായകനും ഛായാഗ്രാഹകനുമായ ആർ. വി. രമണിയുടെ ദിസ് കൺട്രി ഈസ് അവേഴ്‌സ്  ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ആർ വി രമണിയും ആനന്ദ് പട്വർദ്ധനും തമ്മിലുള്ള അപൂർവ കണ്ടുമുട്ടലാണ് ചിത്രം. ഡോക്യുമെന്ററി നിർമാണത്തെയും പ്രാതിനിധ്യ രാഷ്ട്രീയത്തെയും കുറിച്ചുള്ള മൗലികമായ ചോദ്യങ്ങൾ ചിത്രം ഉയർത്തുന്നു. സൻഡാൻസ് ചലച്ചിത്രമേളയിൽ അനിമേഷൻ ചിത്രങ്ങളുടെ മത്സരവിഭാഗത്തിൽ നോമിനേഷൻ നേടിയ 4 ചിത്രങ്ങൾ   സൻഡാൻസ്  അനിമേഷൻ പാക്കേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

മതത്തിലെ പുരുഷാധിപത്യത്തിനെതിരെ സ്ത്രീകൾ ജമാഅത്ത് സ്ഥാപിച്ച സംഭവത്തെക്കുറിച്ചുള്ള ‘ഇൻവോക്കിംഗ് ജസ്റ്റിസ്’, ചിപ്കോ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച പരിസ്ഥിതി പ്രവർത്തക സുദേഷ ദേവിയുടെ ജീവിതകഥ അവതരിപ്പിക്കുന്ന ‘സുദേഷ’  എന്നിവയാണ് നാളത്തെ ദീപ ധൻരാജ് ചിത്രങ്ങൾ.

മത്സര വിഭാഗത്തിൽ 7  ചിത്രങ്ങളും അന്താരാഷ്ട്ര വിഭാഗത്തിൽ 9  ചിത്രങ്ങളും സൗണ്ട്‌സ്‌കേപ്‌സ് വിഭാഗത്തിലെ ഒരു ചിത്രവും ഇന്ന് പ്രദർശനത്തിനുണ്ടാകും. വൈകിട്ട് ആറിന് കൈരളിയിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ മേള അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *