മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തി

മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തി

മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തി.എറിസ് എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണ്‍ XBB.1.9ന്റെ ഉപവകഭേദമാണ് EG.5.1 .

കഴിഞ്ഞ മെയിലാണ്പുതിയ ഒമിക്രോണ്‍ വൈറസ് രാജ്യത്ത് ആദ്യമായി മഹാരാഷ്ട്രയില്‍ കണ്ടെത്തിയത്. യുകെയില്‍ ആദ്യമായി ജൂലൈ 31നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തൊണ്ടവേദന, തലവേദന, ക്ഷീണം, ജലദോഷം, തുടങ്ങി സാധാരണ പനി ബാധിച്ചവരില്‍ കാണുന്ന പ്രകടമായ ലക്ഷണങ്ങള്‍ തന്നെയാണ് എറിസ് സ്ഥിരീകരിച്ചവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *