വിൽപനയിലും സന്ദർശക പങ്കാളിത്തത്തിലും റെക്കോർഡിട്ട് എട്ടാമത് ഈന്തപ്പഴ വിപണന മേള സമാപിച്ചു.സൂഖ് വാഖിഫിൽ ശനിയാഴ്ച സമാപിച്ച മേളയിൽ 220 ടൺ ഈന്തപ്പഴമാണ് വിറ്റത്. 20 ലക്ഷം റിയാൽ ആണ് വിൽപന മൂല്യം.
ജൂലൈ 25ന് ആരംഭിച്ച് ഓഗസ്റ്റ് 5ന് സമാപിച്ച മേളയിലേക്ക് 50,000 ത്തിലധികം സന്ദർശകരാണെത്തിയതെന്ന് ഫെസ്റ്റിവൽ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി വ്യക്തമാക്കി.
വിൽപനയിലും സന്ദർശക പങ്കാളിത്തത്തിലും മാത്രമല്ല പ്രദർശകരുടെ എണ്ണത്തിലും ഇത്തവണ വർധനയാണുള്ളത്. 103 പ്രാദേശിക ഫാമുകളും കമ്പനികളുമാണ് പങ്കെടുത്തത്.ഇതിനു മുൻപ് 2018 ൽ നടന്ന 15 ദിവസത്തെ വിപണന മേളയിലാണ് വിൽപനയും സന്ദർശക പങ്കാളിത്തവും ഉയർന്നത്.