പ്രതിപക്ഷ പാർട്ടികൾക്കുള്ള നിർദേശം ലഭിക്കുന്നത് ചെെനയിൽ നിന്നാണെന്ന്   അമിത് ഷാ

പ്രതിപക്ഷ പാർട്ടികൾക്കുള്ള നിർദേശം ലഭിക്കുന്നത് ചെെനയിൽ നിന്നാണെന്ന് അമിത് ഷാ

ഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കുള്ള നിർദേശം ലഭിക്കുന്നത് ചെെനയിൽ നിന്നാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ആർ.എസ്.എസ് ആസ്ഥാനമായ നാ​ഗ്പുരിൽ നിന്നുമാണ് ബി.ജെ.പി. നിർദേശങ്ങൾ സ്വീകരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി സർവീസസ് ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിലുണ്ടായ ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ വിമർശനം. നാ​ഗ്പുരിൽ നിന്നുമാണ് തങ്ങൾ നിർദേശങ്ങൾ സ്വീകരിക്കുന്നതെന്ന് വാ​ദത്തിന് വേണ്ടി സമ്മതിക്കുകയാണെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാ​ഗമാണെന്ന് ഷാ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാർട്ടികളെ പോലെ ചെെനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള നിർദേശങ്ങൾ തങ്ങൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *