വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷന്റെ ഡയമണ്ട് പുരസ്കാരം  കോഴിക്കോട് ആസ്റ്റര്‍ മിംസിന്

വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷന്റെ ഡയമണ്ട് പുരസ്കാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കോഴിക്കോട് : സ്ട്രോക് രോഗ ചികിത്സയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അംഗീകാരവുമായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷന്റെ ഡബ്ല്യു.എസ്.ഒ എയ്ഞ്ചല്‍സ് ഡയമണ്ട് പുരസ്കാരമാണ് തുടർച്ചയായ പത്താം വർഷവും ആസ്റ്റര്‍ മിംസിനെ തേടിയെത്തിയത്.
സ്ട്രോക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും ആധികാരിക സംഘടനയാണ് വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷൻ. ചികിത്സയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതിന് വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകള്‍ കൃത്യമായി പരിശോധിക്കുകയും ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിനു ശേഷമാണു അവാർഡുകൾ നിശ്ചയിക്കുന്നത്. പത്ത് തവണ ഡയമണ്ട് അവാർഡ് കരസ്ഥമാക്കുന്ന ഇന്ത്യയിലെ ഏക ആശുപത്രി എന്ന അപൂർവ നേട്ടവും ആസ്റ്റർ മിംസ് സ്വന്തമാക്കി.
സ്ട്രോക്ക് ബാധിതനായ വ്യക്തി ആശുപത്രിയിലെത്തുന്നത് മുതല്‍ നല്‍കുന്ന ചികിത്സകളുടെ വിവിധ ഘട്ടങ്ങളും രോഗി എത്തിച്ചേര്‍ന്നത് മുതല്‍ രോഗനിര്‍ണയത്തിനെടുക്കുന്ന പരിശോധനകള്‍ക്കിടയിലെ സമയവുമെല്ലാം വിശദമായി വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്. വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ ഡാറ്റബേസ് പരിശോധിച്ചാണ് ഇതിനുള്ള പ്രവർത്തനങ്ങൾ പൂര്‍ത്തീകരിക്കുന്നത്.
സ്ട്രോക് ചികിത്സ നല്‍കുന്ന ഇന്ത്യയിലെ എല്ലാ പ്രമുഖ ആശുപത്രികളും വേള്‍ഡ് സ്ട്രോക് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളാണ്. ഇത്തരം ആശുപത്രികള്‍ക്കിടയില്‍ നിന്ന് ഏറ്റവും മികച്ചസ്ഥാനം കഴിഞ്ഞ 10 തവണയും നിലനിർത്താൻ കഴിഞ്ഞത് അഭിമാനാര്‍ഹമായ നേട്ടമാണ്’ എന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ന്യൂറോസയന്‍സസ് വിഭാഗം മേധാവി ജേക്കബ് പി ആലപ്പാട്ട് പറഞ്ഞു. ആസ്റ്റർ സ്ട്രോക്ക് സെന്ററുമായി  9539000789 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *