യു എ ഇയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ

യു എ ഇയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ

യു എ ഇയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ.വീശിയടിച്ച കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. വാഹനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നാശനഷ്ടം നേരിട്ടു.

അടുത്ത ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിന്റെ അകമ്പടിയോടെയാണ് ദുബൈയിലും, ഷാർജയിലും ഇന്ന് വൈകുന്നേരം മഴ കനത്തത്. വേനൽചൂട് ശക്തമായ സമയത്ത് അപ്രതീക്ഷിതമായി പെയ്ത മഴ ജനജീവിതത്തെ ബാധിച്ചു.

ദുബൈ നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളായ ദേര, ബർദുബൈ, കരാമ എന്നിവിടങ്ങളിലും, ഷാർജയിലെ റോള, നബ്ബ, അൽനഹ്ദ തുടങ്ങിയ നഗര മേഖലകളിലും മഴ ശക്തമായിരുന്നു.

കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. കാറ്റിന്റെ ശക്തിയിൽ വഴിയരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഡസ്റ്റ് ബിന്നുകളും, റോഡ് അറ്റകുറ്റപണിക്കായുള്ള ഡിവൈറുകളും പറന്നു.ആലിപ്പഴം വീണും, മരച്ചില്ലകൾ പതിച്ചും നിരവധി വാഹനങ്ങൾക്ക് നാശം നേരിട്ടു. വ്യാപാര സ്ഥാപനങ്ങൾക്ക് കടക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന വിൽപന ചരക്കുകൾ നനഞ്ഞു കുതിർന്നു.

Leave a Reply

Your email address will not be published. Required fields are marked *