‘വിരുന്ന്’ സിനിമയിലെ പുതിയ ക്യാരക്ടർ   പോസ്റ്റർ റിലീസ് ചെയ്തു

‘വിരുന്ന്’ സിനിമയിലെ പുതിയ ക്യാരക്ടർ   പോസ്റ്റർ റിലീസ് ചെയ്തു

വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘വിരുന്ന്’. അര്‍ജുന്‍ സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന ചിത്രമാണിത് .മലയാളത്തിലും തമിഴിലും ഒരുക്കിയിരിക്കുന്ന ചിത്രം നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അര്‍ജുനേയും നിക്കി ഗില്‍റാണിയെയും കൂടാതെ മുകേഷും ഗിരീഷ് നെയ്യാറും അജു വര്‍ഗീസും മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട് . സിനിമയിലെ പുതിയ ക്യാരക്ടർ   പോസ്റ്റർ റിലീസ് ചെയ്തു. മുരളി  ആയി ധർമജൻ എത്തുന്നു.

ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍. മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, ഢ. ഗ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്‍, എല്‍ദോ, അറ്.ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങളായി എത്തുന്നത്.

ഇന്‍വസ്റ്റികേഷന്‍ ത്രില്ലെര്‍ രൂപത്തില്‍ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ച കളിലേക്കാണ്.ക്ലൈമാക്സ് വരെ സസ്പെന്‍സ് നിലനിത്തുന്ന സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രനും പ്രദീപ് നായരും എന്നിവരാണ് ക്യാമറമാന്‍മാര്‍.സംഗീതം – രതീഷ് വേഗ, സാനന്ദ് ജോര്‍ജ് ആണ് .

Leave a Reply

Your email address will not be published. Required fields are marked *