ഡല്‍ഹി: രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ നൽകുന്നതിൽ കോൺഗ്രസ് സമ്മർദം ശക്തമാക്കി. തിങ്കളാഴ്ച നോട്ടിഫിക്കേഷൻ ഇറക്കിയില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കും.
ലോക്സഭാ സെക്രട്ടറിയേറ്റാണ് അംഗത്വം പുനഃസ്ഥാപിച്ചു ഉത്തരവിറക്കേണ്ടത്. സൂറത്ത് സെഷൻ കോടതിയിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ നടപടികൾ ആരംഭിക്കാനിരിക്കെയാണ്, ലോക്സഭാംഗത്വം തിരികെ നേടിയെടുക്കാൻ കോൺഗ്രസ് സർവ ശക്തിയും ഉപയോഗിക്കുന്നത്.
21 -ാം തീയതിയാണ് അപ്പീലിൽ കോടതി നടപടി തുടങ്ങുക. സെഷൻ കോടതിയിൽ തിരിച്ചടി ഉണ്ടായാൽ നിലവിൽ സുപ്രിംകോടതിയിൽ നിന്നും ലഭിച്ച സ്റ്റേ ആനുകൂല്യം ഇല്ലാതാകും.
തിങ്കളാഴ്ച തന്നെ ലോക്സഭയിൽ തിരിച്ചെത്താൻ കഴിഞ്ഞാൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചു രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ കഴിയും.