കുവൈത്തിൽ മയക്കു മരുന്നുകളുമായി ആറു പേരെ അറസ്റ്റ് ചെയ്തു. സബാഹിയ, സാൽമിയ, ജലീബ് അൽ ഷുയൂഖ് എന്നിവിടങ്ങളിൽ നിന്നായാണ് പ്രതികൾ പിടിയിലായത്. നാല് ഏഷ്യക്കാരും രണ്ട് അറബ് പൗരൻമാരുമാണ് പിടിയിലാവർ.
വൻതോതിൽ ഹെറോയിനും ഷാബുവും, 100 കുപ്പി പ്രാദേശികമായി നിർമ്മിച്ച വൈനും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ഇവർ സബാഹിയ, സാൽമിയ, ജിലീബ് അൽ ഷുയൂഖ് പ്രദേശങ്ങളിൽ മയക്കുമരുന്നും ലഹരി വസ്തുക്കളും വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്തുവരുകയായിരുന്നു.