ഹൊറർ ചിത്രം ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിലേയ്ക്ക്

ഹൊറർ ചിത്രം ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിലേയ്ക്ക്

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ എന്ന ടൈം-ലൂപ്പ് ഹൊറർ ചിത്രം ലോസ് ആഞ്ചെലെസിലെ ഹോളിവുഡ് ഗോൾഡ് അവാർഡ്‌സ് എന്ന ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുത്തു. ആഗസ്റ്റ് 27 ന് സാന്റാ മോണിക്കയിലെ ദി ഹഡ്സൺ തിയേറ്ററിൽ വെച്ച് നടക്കുന്ന ഇവന്റിൽ മത്സരത്തിലെ വിജയ ചിത്രങ്ങൾ പ്രഖ്യാപിക്കും.

 

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്.

 

ആറ് സുഹൃത്തുക്കൾ അവരുടെ അവധിക്കാലം ആഘോഷിക്കാൻ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേയിൽ ഒത്തുകൂടുന്നതും, അവിടെ അവർ ഒരു ഗുഹയിൽ അകപ്പെട്ടുപോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം ഉടനെ റിലീസ് ചെയ്യും.

 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസൽ ഖായിസ്. മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.

Leave a Reply

Your email address will not be published. Required fields are marked *