മഹ്‌സൂസിലൂടെ 45 കോടി രൂപ നേടി പ്രവാസി

മഹ്‌സൂസിലൂടെ 45 കോടി രൂപ നേടി പ്രവാസി

യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്റെ 139ാമത്തെ ഡ്രോയില്‍ കോടികള്‍ നേടി ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസികളായ സച്ചിന്‍, ഗൗതം എന്നിവരാണ് യഥാക്രമം 45 കോടിയും 2 കോടിയും സ്വന്തമാക്കിയത്. ഒരു സ്വകാര്യ കമ്പനിയില്‍ കാഡ്  ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന 47കാരനായ  സച്ചിന്‍ മുംബൈ സ്വദേശിയാണ്. ഇദ്ദേഹം 25 വര്‍ഷമായി ദുബായില്‍ താമസിച്ച് വരുന്നു. ഒരു ദിവസം രാവിലെ തന്റെ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ച് ഭാഗ്യശാലിയാണെന്ന് കണ്ടെത്തിയപ്പോള്‍ ഉണ്ടായ തന്റെ അത്ഭുതം അദ്ദേഹം ആവേശത്തോടെ പങ്കുവെച്ചു.

രണ്ടു കോടി രൂപയുടെ റാഫിള്‍ നറുക്കെടുപ്പ് ലഭിച്ച ഗൗതം ഒരു ഇമെയില്‍ അറിയിപ്പിലൂടെ തന്റെ വിജയം അറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു. 27 കാരനായ ഈ പ്രോജക്ട് എഞ്ചിനീയര്‍ നാല് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു. ഒരു വര്‍ഷമായി മഹ്സൂസില്‍ പങ്കെടുക്കുന്നുണ്ട്. തനിക്കു ലഭിച്ച ഈ തുക ജന്മനാട്ടില്‍ ഒരു വീട് പണിയാന്‍ ഉപയോഗിക്കുമെന്ന് ഗൗതം പറഞ്ഞു. തങ്ങള്‍ ഒരിക്കലും സങ്കല്‍പ്പിക്കാത്ത വിധത്തില്‍ തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഈ അവിശ്വസനീയമായ അവസരം നല്‍കിയതിന് ഇരു വിജയികളും മഹ്സൂസിനോട് നന്ദി പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഭാഗ്യശാലികളായ രണ്ട് വിജയികളെ ഒരേ നറുക്കെടുപ്പില്‍ കണ്ടതില്‍ അത്ഭുതമില്ലെന്ന് മഹ്‌സൂസ് മാനെജിങ് ഓപ്പറേറ്ററായ ഇവിങ്‌സിലെ കമ്യൂണിക്കേഷന്‍സ് മേധാവി സൂസന്‍ കാസി പറഞ്ഞു. ഇതിനകം മഹ്‌സൂസ് 20 ഇന്ത്യന്‍ കോടീശ്വരന്മാരെ സൃഷ്ടിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *