സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു.സൗദി അറേബ്യയിലാണ് സംഭവം. മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലായിരുന്നു അപകടം സംഭവിച്ചത്. കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരിച്ചത്. ഒരു ആൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.