ഗോഹട്ടി: ആസാമില്‍ ആയുധ പരിശീലനം നടത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജോയ് ഘോഷ്, ഗോപാല്‍ ബോറ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ദരാംഗ് ജില്ലയിലെ മംഗള്ദോയിലെ മഹര്‍ഷി വിദ്യാ മന്ദിര്‍ സ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാൻ അന്വേഷണം പുരോഗമിക്കുകയാണ്.
ചൊവ്വാഴ്ച സ്കൂളിലെ പ്രിൻസിപ്പൽ ഹേമന്ത പയേങ്ങിനെയും സ്കൂൾ അഡ്മിനിസ്ട്രേറ്ററായ രത്തൻ ദാസിനെയും ആയുധ പരിശീലനത്തിലെ പങ്കിന്റെ പേരിൽ അറസ്റ്റ് ചെയ്തതിരുന്നു.