ഹൃദയാഘാതം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകൻ ചേലുപാടത്ത് ഷെഫീഖ് (35) ആണ്​ മരിച്ചത്​.

താമസസ്ഥലത്ത്​ വെച്ച്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ റിയാദ് ഹയാത്ത് നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *