യു.എ.ഇയിൽ ഇന്ധനവില വർധിച്ചു.പെട്രോൾ ലിറ്ററിന് 14 ഫിൽസും ഡീസൽ ലിറ്ററിന് 19 ഫിൽസ് വരെയും വർധിച്ചു. ജൂലൈയിൽ മൂന്ന് ദിർഹമായിരുന്ന സൂപ്പർ പെട്രോൾ ലിറ്ററിന് 3.14 ദിർഹമായാണ് കൂടിയത്. സ്പെഷൽ പെട്രോളിന് 3.02 ദിർഹമാണ് പുതുക്കിയ വില.
ജൂലൈയിൽ ഇത് 2.89 ദിർഹമായിരുന്നു. 2.89 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് 2.95 ദിർഹമാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 2.95 ദിർഹമായി വർധിച്ചു. ജൂലൈയിൽ 2.76 ദിർഹമായിരുന്നു വില. രാജ്യാന്തര വിപണിയിലെ ഇന്ധന വിലയെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് പ്രതിമാസം ഇന്ധനവില പുനർനിശ്ചയിക്കുന്നത്. പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വരും.