ജമ്മുകശ്മീരില്‍ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച്‌ എൻഐഎ റെയ്ഡ്

ജമ്മുകശ്മീരില്‍ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച്‌ എൻഐഎ റെയ്ഡ്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച്‌ എൻഐഎ റെയ്ഡ്. പുല്‍വാമ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. കശ്മീര്‍ കൗണ്ടര്‍ ഇന്റലിജൻസ് വിഭാഗവുമായി ചേര്‍ന്നാണ് നടപടി. ഭീകരവാദ ഗൂഢാലോചന, സാമ്ബത്തിക സമാഹരണം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്.

അടുത്തിടെ, പുല്‍വാമ, ഷോപ്പിയാൻ ,അവന്തിപ്പോര മേഖലകളില്‍ എൻഐഎ നടത്തിയ പരിശോധനയില്‍ കശ്മീര്‍ സ്വദേശികളായ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു.

ബോംബുകളും മറ്റ് സ്ഫോടക വസ്തുക്കളും, മാരകായുധങ്ങളും ഉപയോഗിച്ച്‌ ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താൻ ഭീകര സംഘടനകള്‍ ഗൂഢാലോചന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *