ബിഗില്‍ : ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് നായകനാകുന്ന പുതിയ സിനിമയാണ് ബിഗില്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു സ്പോര്‍ട്‍സ് ഡ്രാമയായിട്ടാണ് ബിഗില്‍ ഒരുക്കുന്നത്. ഫുട്ബോള്‍ പരിശീലകനായിട്ടാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നയൻതാരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡേറ്റ് അറിയിച്ചുകൊണ്ടാണ് ഇപ്പോള്‍ …

ബേര്‍ഡ്‍സ് ഓഫ് പ്രേ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഹോളിവുഡില്‍ നിന്ന് ഒരു സൂപ്പര്‍ ഹീറോ ചിത്രം കൂടി. ബേര്‍ഡ്‍സ് ഓഫ് പ്രേ എന്ന സിനിമയാണ് ആരാധകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാര്‍ഗറ്റ് റോബിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കേതി യാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാര്‍ലി …

ഒടുവില്‍ നയൻതാരയും തീരുമാനം മാറ്റുന്നു : പ്രൊമോഷൻ ചടങ്ങുകള്‍ ഗ്രാൻഡാകും

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളുണ്ടാക്കുന്ന നായികയാണ് നയൻതാര. നയൻതാര കേന്ദ്രകഥാപാത്രമായും സൂപ്പര്‍നായകൻമാരുടെ നായികയായും എത്തുന്ന സിനിമകളെല്ലാം ഹിറ്റാണ്. പക്ഷേ ഒരു സിനിമയുടെയും പ്രചരണത്തിന് നയൻതാര പോകില്ലെന്ന പരാതിയുമുണ്ടാകാറുണ്ട്. നയൻതാര ഇക്കാര്യത്തില്‍ പലരും വിമര്‍ശിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ പുതിയ സിനിമകള്‍ക്കായി നയൻതാര തീരുമാനം …

വാഹന അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കോഴിക്കോട്: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയിൽ പെരുമ്പള്ളിക്ക് സമീപം ഭജനമഠത്തിന് മുന്നിൽ വെച്ച്  വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്ലാഞ്ഞിമേട് അമ്പൂക്കിൽ രാഘവൻ (58) ആണ് മരണപ്പെട്ടത്. പരേതരായ അമ്പൂക്കിൽ ഇൻ, ജാനു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഭാസ്കരൻ …

പൈലറ്റിന്റെ അശ്രദ്ധ വിനയായി : യാത്രക്കാര്‍ കുടുങ്ങിയത് 11 മണിക്കൂര്‍

വിയറ്റ്‍നാം: പൈലറ്റിന്റെ പാസ്‍പോര്‍ട്ട് നഷ്ടമായതിനെ തുടര്‍ന്ന് വിമാനം 11 മണിക്കൂര്‍ വൈകി. വിയറ്റ്നാമിലായിരുന്നു സംഭവം. ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ റ്റി വേ എയറിലെ പൈലറ്റിനാണ് പാസ്‍പോര്‍ട്ട് നഷ്ടമായതിനാല്‍ വിമാനത്താവളത്തിനകത്ത് കടക്കാന്‍ കഴിയാതിരുന്നത്. വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്ന് സോളിലേക്ക് പറക്കേണ്ടിയിരുന്ന TW …

ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി

ജക്കാര്‍ത്ത: ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി. നേരത്തെ ഇത് 16 വയസായിരുന്നു. ഇത് സംബന്ധിച്ച ബില്ല് ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് ഏകപക്ഷീയമായി പാസാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് വെബ് സൈറ്റും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ …

എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍

ഇടുക്കി: കേരള ഗ്രാമീണ ബാങ്കിന്‍റെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ നോക്കിയ ആറുപേര്‍ പിടിയില്‍. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കാഞ്ഞാറില്‍ നിന്നും വാഗമണ്ണിലേയ്ക്ക് തിരിയുന്ന ജംഗ്ഷന് സമീപമുള്ള എടിഎം തകര്‍ത്ത് മോഷണം നടത്താനാണ് ശ്രമം നടന്നത്. ആറുപേരുടെ സംഘത്തിലെ രണ്ടുപേര്‍ സഹോദരങ്ങളും ഒരാള്‍ …

മുത്തൂറ്റ് സമരം: മാനേജ്മെന്‍റ് സഹകരിക്കുന്നില്ലെന്ന് തൊഴില്‍മന്ത്രി

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം സംബന്ധിച്ച് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ധാരണയായില്ല. മുത്തൂറ്റ് മാനേജ്മെന്‍റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നാണ് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. മൂത്തൂറ്റ് സമരം തുടങ്ങിയിട്ട് ഇന്ന് 30 ദിവസമായി. ഇതു …

കപ്പലിലെ മോഷണം : അന്വേഷണം കപ്പല്‍ശാലയിലെ തൊഴിലാളികളിലേക്ക്

കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലിൽ നടന്ന കവർച്ച സാധാരണ കവർച്ച മാത്രമാണെന്ന് പൊലീസിന്‍റെ നിഗമനം. കപ്പലുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർ‍ഡ് ഡിസ്കിൽ ഇല്ലെന്നാണ് സൂചന. കപ്പൽ ശാലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. …

യൂണിവേഴ്‍സിറ്റി കോളേജിൽ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി : കെഎസ്‍യു നിയമ നടപടിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ നൽകിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. ജനറൽ സീറ്റിൽ അടക്കം എട്ട് സ്ഥാനാര്‍ത്ഥികളാണ് പത്രിക നൽകിയിരുന്നത്. ഇരുപത് വര്‍ഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മത്സരിക്കാൻ കെഎസ്‍യു പ്രവര്‍ത്തകര്‍ പത്രിക നൽകിയത്. പത്രിക തള്ളിയതിനെതിരെ കോടതിയെ …