പ്രളയ ദുരിതബാധിതര്‍ക്കായുള്ള വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കൊച്ചി: എറണാകുളം വടക്കേക്കരയിൽ പ്രളയ ദുരിത ബാധിതർക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവ്വഹിച്ചു. എറണാകുളം വടക്കേക്കര ഗ്രാമപഞ്ചായത്ത് ലൈഫ് റീബില്‍ഡ് പദ്ധതിപ്രകാരം നിർമ്മിച്ച 500 ഭവനങ്ങളുടെ താക്കോൽ ദാനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കേണ്ട നാടായി …

പാലാ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. കേരളത്തില്‍ അത് ചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ഐക്യത്തോടെയാകും കോൺ​ഗ്രസ് പ്രവർത്തിക്കുകയെന്നും കോടിയേരിയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി …

നിലപാടിലുറച്ച് തരൂര്‍ : മോദി സര്‍ക്കാരിന്‍റെ നല്ല പ്രവൃത്തികളെ എതിര്‍ക്കേണ്ടതില്ല

തിരുവനന്തുപരം: മോദിയെ പ്രശംസിച്ച മുന്‍നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. …

പാലാ ഉപതെരഞ്ഞെടുപ്പ് : കോട്ടയത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇതോടെ തെരഞ്ഞെടുപ്പ് കഴിയും വരെ ജില്ലയില്‍ സര്‍ക്കാര്‍ പരിപാടികളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റു ജനപ്രതിനിധികളോ പങ്കെടുക്കില്ല. നിര്‍ണായകമായ ഭരണതീരുമാനങ്ങളും മാറ്റങ്ങളും നടപ്പാക്കാന്നതും തല്‍കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വരും. …

മഞ്ചേശ്വരമടക്കം അഞ്ച് മണ്ഡലങ്ങളിലെ തെര‍ഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കും

തിരുവനന്തപുരം: സിറ്റിംഗ് എംഎല്‍എമാരായിരുന്ന കെഎം മാണിയും പിബി അബ്ദുള്‍ റസാഖും മരണപ്പെട്ടത്തിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലായും മഞ്ചേശ്വരവും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എമാര്‍ മത്സരിച്ച് ജയിച്ച് എംപിയായതിനെ തുടര്‍ന്ന് ഒഴിവ് വന്ന എറണാകുളം, അടൂര്‍,കോന്നി, വട്ടിയൂര്‍ക്കാവ് ഇങ്ങനെ ആകെ ആറ് നിയോജക …

പ്രളയത്തില്‍ മൂന്ന് തവണ തകര്‍ന്ന പെരിയവരയിലെ പാലത്തിന് ബലമേകി ജര്‍മ്മന്‍ സാങ്കേതിക വിദ്യ

ഇടുക്കി: ഒരു വര്‍ഷത്തിടെ പ്രളയത്തില്‍ മൂന്നു തവണ തകര്‍ന്ന പെരിയവരയിലെ പാലത്തിന് ബലമേകി ജര്‍മ്മന്‍ സാങ്കേതിക വിദ്യ. മണ്ണൊലിപ്പിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്ന ഈ വിദ്യ പെരിയവരയില്‍ നടപ്പിലാക്കുന്നത് നിരവധിയിടങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടെതിനെ തുടര്‍ന്നാണ്. കേരളത്തില്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത് ആലപ്പുഴ കയര്‍ഫെഡിന്റെ നേതൃത്വത്തിലാണ്. …

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് : കിരീടം ലക്ഷ്യമിട്ട്‌ സിന്ധു ഇന്ന് ഒകുഹാരയ്‌ക്കെതിരെ

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് ഇന്ന് കലാശപ്പോരാട്ടം. ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് ഫൈനലില്‍ എതിരാളി. കഴിഞ്ഞ രണ്ട് ഫൈനലിലും തോറ്റ സിന്ധു ആദ്യ ലോക ചാംപ്യന്‍ഷിപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് നാലിന് ശേഷമാണ് മത്സരം. …

പൊറിഞ്ചുവിനും മറിയത്തിനുമിടയിലെ പ്രണയം :ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

നാല് വര്‍ഷത്തിന് ശേഷം ജോഷിയുടെ സംവിധാനത്തിലെത്തിയ ‘പൊറിഞ്ചു മറിയം ജോസി’ന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോജു ജോര്‍ജ്ജും നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം …

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകീട്ട് ടൂറുപോകണമെന്ന് ഭര്‍ത്താവ്

മൂന്നാര്‍: ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് കൊടൈക്കനാലിലേക്ക്‌ ടൂർ പോകണമെന്നു പറഞ്ഞ് ബഹളംവെച്ച ഭർത്താവ് അറസ്റ്റിൽ. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസാണ് പൊലീസ് പിടിയിലായത്. മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സെൽവത്തിനെയും പോലീസ് അറസ്റ്റ് …

സ്കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ പട്ടച്ചരട് കഴുത്തില്‍ കുടുങ്ങി പെണ്‍കുട്ടി മരിച്ചു

ഡൽഹി : മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യുന്നതിനിടെ പട്ടച്ചരട് കഴുത്തില്‍ കുടുങ്ങി നാലര വയസുകാരി മരിച്ചു. ഡൽഹിയിലെ ഖജുരി ഖാസ് മേഖലയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു കുട്ടി. സോണിയാ വിഹാര്‍ സ്വദേശിയായ ഇഷികയാണ് മരിച്ചത്. ഉടന്‍ ജെപിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജമുനാ ബസാറിലെ …