ഈജിപ്തിൽ നിന്നും 20ഓളം മമ്മികൾ കണ്ടെടുത്തു

  കെയ്റോ: ഈജിപ്തിലെ നൈൽ നദീതീരത്ത് നിന്ന് 20ഓളം മമ്മികൾ പുരാവസ്തു വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം കണ്ടെത്തി. ഇത് ഗവേഷണ സംഘത്തിന് തന്നെ അത്ഭുതമായാണ് തോന്നിയിരുന്നത്. ഈജിപ്തിൽ അടുത്തകാലത്തായി കണ്ടെത്തിയത്തിൽ വച്ച് ഏറ്റവും വലിയ ശവപ്പെട്ടി ശേഖരമാണിതെന്നാണ് പുരാവസ്തു വകുപ്പ് വ്യകതമാക്കുന്നത്. …

അനധികൃത കുടിയേറ്റം; 311 ഇന്ത്യാക്കാരെ മെക്‌സിക്കോ തിരിച്ചയച്ചു

  മെക്സിക്കോ സിറ്റി: അനധികൃത കുടിയേറ്റത്തെ തുടർന്ന് ഇന്ത്യാക്കാരായ 311 പേരെ മെക്‌സിക്കോ തിരിച്ചയച്ചു. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്തണമെന്ന അമേരിക്കൻ സമ്മർദ്ദത്തിന് പിന്നാലെയാണ് ഇത്തരം നടപടി. നിലവിൽ മെക്സിക്കോയിൽ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞും ഇവിടെ …

ഇന്ന് ലോക ഭക്ഷ്യ ദിനം; ഇന്നും പട്ടിണിവിട്ടുമാറാതെ ലോകരാജ്യങ്ങൾ

  ഒക്ടോബർ 16, ഇന്ന് ലോക ഭക്ഷ്യ ദിനം. ഭഷ്യസ്വയം പര്യാപ്തത നേടുവാൻ ലോകരാജ്യങ്ങൾ ശ്രമങ്ങൾ ശക്തമാക്കുന്നുണ്ടെങ്കിലും ആഗോളജനസംഖ്യയുടെ 11 ശതമാനത്തിലധികം ആളുകൾ പട്ടിണി മാറ്റാൻ കഷ്ടപ്പെടുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പുറത്തുവരുന്നത്. അതേസമയം ഈ വർഷത്തെ നൊബേൽ പുരസ്‌കാരം കിട്ടിയിരിക്കുന്നത് ലോകദാരിദ്രനിർമാർജനത്തിനുള്ള ഗവേഷണത്തിനാണെന്നുള്ളത് …

ജപ്പാനിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; 66 മരണം

  ജപ്പാനിൽ നാശം വിതച്ച് ചുഴലിക്കാറ്റ്. ഫുകുഷിമ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഒരു അമ്മയും കുഞ്ഞും അടക്കം 25 പേരാണ് ഫുകുഷിമയില്‍ മരണപ്പെട്ടത്. ആകെ മരണം 66 ആയെന്ന് റിപ്പോർട്ടുകൾ, 15 പേരെ കാണാതായി. ഇരുനൂറിലേറെ പേര്‍ക്കാണ് കാലവര്‍ഷക്കെടുതി ബാധിക്കപ്പെട്ടത്. അതേസമയം …

തുർക്കി മന്ത്രാലയങ്ങൾക്കെതിരെ ഉപരോധവുമായി അമേരിക്ക; തുർക്കിയോട് വെടിനിർത്തലിന് തയ്യാറാകണമെന്ന് ട്രംപ്

  തുർക്കി മന്ത്രാലയങ്ങൾക്കെതിരെ ഉപരോധവുമായി അമേരിക്ക. സിറിയയിലെ തുർക്കിയുടെ സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക തുർക്കിയുടെ പ്രതിരോധ, ഊർജ മന്ത്രാലയങ്ങൾക്കും ആഭ്യന്തര മന്ത്രിമാർക്കും എതിരെ ഉപരോധം കൊണ്ടുവന്നു. നിലവിലെ ഉപരോധം തുർക്കിയുടെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി …

‘പശുക്കളെക്കാൾ പരിഗണന സ്ത്രീകൾക്ക് കിട്ടണം’; പ്രസ്താവനയിൽ ഞെട്ടിച്ചുകൊണ്ട് 2019 മിസ് കൊഹിമ ജേതാവ്

  കൊഹിമ: മിസ് കൊഹിമ 2019 ന്‍റെ ജേതാവിനെ കണ്ടെത്താന്‍ വേണ്ടിയുള്ള മത്സരത്തിൽ ജഡ്ജിമാരെ ഞെട്ടിച്ച് പതിനെട്ടുകാരിയായ സുന്ദരി വികുനോ സച്ചു. ചോദ്യ റൗണ്ടിൽ ‘പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്ന’ ജഡ്‍ജിമാരുടെ ചോദ്യത്തിനാണ് മത്സരാര്‍ത്ഥിയുടെ രസകരവും ചിന്തിപ്പിക്കുന്നതുമായ മറുപടി വന്നത്. …

സൗദിയിൽ ഔദ്യോഗിക സന്ദർശനം നടത്തി റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ; ഇരു രാജ്യങ്ങൾക്കും നല്ലൊരു ഭാവിക്കായി ഇരുപത് കരാറുകളിൽ ഒപ്പുവെച്ചു

  റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തി. എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള ഇരുപത് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധം, കൃഷി, ആരോഗ്യം, ഐടി തുടങ്ങിയ മേഖലകളിലെ സഹകരണവും ഇരു രാജ്യങ്ങളിലെ നിക്ഷേപവും വർധിപ്പിക്കും. റിയാദിൽ എത്തിയ റഷ്യൻ …

സിറിയയില്‍ ആക്രമണം ശക്തമാക്കി തുർക്കി; ഒന്നരലക്ഷം പേര്‍ പലായനം ചെയ്തുവെന്ന് ഐക്യരാഷ്ട്ര സംഘടന

  സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം രൂക്ഷമാകുന്നു. തുടർന്ന് ഒന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്തുവെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. തുര്‍ക്കിയുടെ ആക്രമണത്തെ തുടര്‍ന്ന് ഐ.എസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാമ്പില്‍ നിന്ന് എണ്ണൂറോളം പേരെ മാറ്റിതാമസിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം തുര്‍ക്കിയുടെ സിറിയയുമായുള്ള സൈനിക …

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു

  മാര്‍ഗ്രറ്റ് അറ്റ് വുഡിന്റെ ‘ദ ടെസ്റ്റ്മെന്റ്’ ബെര്‍നാര്‍ഡിന് എവരിസ്റ്റോയുടെ ‘ഗേള്‍ വുമണ്‍ അദര്‍’ എന്നി കൃതികള്‍ ഒന്നിച്ച് ബുക്കര്‍ പ്രൈസ് അവാര്‍ഡ് പങ്കിട്ടു. ബുക്കര്‍ പ്രൈസ് അവാര്‍ഡ്സിന്റെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയാണ് എവരിസ്റ്റോ. 19 മുതല്‍ 93 വരെ പ്രായമുള്ള …

സൗദി അറേബ്യയിലേക്ക് കൂടുതൽ സുരക്ഷ പകരാൻ അമേരിക്കയിൽ നിന്നും വൻ സൈനിക സന്നാഹം

  റിയാദ്: ഗള്‍ഫ് മേഖലയില്‍ തുടരുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്തിക്കുന്നു. 3000 വരുന്ന സൈനികരും പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും താഡ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും വ്യോമ നിരീക്ഷണ വിഭാഗവും ഉള്‍പ്പെടെയുള്ള വന്‍ …