പതഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബാല്‍കൃഷ്ണ ആശുപത്രിയില്‍

ഋഷികേശ്: യോഗ ഗുരു രാംദേവിന്റെ മുഖ്യ സഹായിയും പതഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആചാര്യ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഋഷികേശിലുള്ള എയിംസില്‍ പ്രവേശിപ്പിച്ചത്. തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം എയിംസിലേയ്ക്ക് …

‘വലിയ പെരുന്നാള്’ : മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഇഷ്കിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് ‘വലിയ പെരുന്നാള്’. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായിട്ടുള്ള ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലുണ്ട്. സൂപ്പർതാരം ധനുഷാണ് ചിത്രത്തിലെ  പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്ററിലെ ഷെയിനിന്റെ ലുക്കിന് ഇതിനോടകം മികച്ച …

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന

കൊച്ചി: സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന. നാല് ഇരട്ടിയിലേറെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി വിമാനക്കമ്പനികള്‍ കൂട്ടിയത്. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ്. വിമാനയാത്രാക്കൂലി കുത്തനെ ഉയര്‍ത്തിയതും ഈ …

തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഗൂഗിള്‍. അനാവശ്യമായ ചര്‍ച്ചകളും പരിപാടികളും ഒഴിവാക്കി ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഗൂഗിള്‍ തൊഴിലാളികള്‍ക്ക് നല്‍കിയ നിര്‍ദേശം. വെള്ളിയാഴ്ചയാണ് ഏകദേശം 100000ത്തോളം വരുന്ന ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. തൊഴിലിടത്തില്‍ ജോലിക്കാരുടെ പ്രകടനം മോശമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് …

ഒന്നര വയസുള്ള കുഞ്ഞ് മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ചു

ചേർത്തല: ഒന്നര വയസുള്ള കുഞ്ഞ് തൊണ്ടയിൽ മാതളനാരങ്ങയുടെ കുരു കുടുങ്ങി മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡ് വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ സാജൻജോസ്‌-സിൽജി ദമ്പതികളുടെ മകൻ ഹെവൻ ജോസ് ആണ് മരിച്ചത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. …

ഭവന-വാഹന വായ്പാ പലിശ കുറയും

ഡൽഹി : രാജ്യം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുന്നുവെന്ന ആശങ്കയ്ക്കിടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.  സര്‍ചാര്‍ജ്ജ് ഒഴിവാക്കലടക്കം  സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു സാമ്പത്തികരംഗത്ത് നിലവിലുള്ള മുരടിപ്പ് …

ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് നീങ്ങി വ്യാപാരം, പ്രതിസന്ധി രൂക്ഷമെന്ന് സാമ്പത്തിക വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാര സമ്മര്‍ദ്ദം ദിവസങ്ങള്‍ പിന്നിടുന്തോറും വര്‍ധിക്കുകയാണ്. ടാറ്റാ മോട്ടോഴ്സ്, ഒഎന്‍ജിസി (ഓയില്‍ ആന്‍ഡ് നാഷ്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍, കോള്‍ ഇന്ത്യ, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. …

ഒമാനിലെ ഷോപ്പിങ് സെന്ററില്‍ തീപിടുത്തം

മസ്‍കത്ത്: ഒമാനിലെ ഷോപ്പിങ് സെന്ററില്‍ തീപിടുത്തം. നോര്‍ത്ത് അല്‍ ബാതിന ഗവര്‍ണറേറ്റിലെ അല്‍ ശാതിര്‍, അല്‍ സുവൈഖിലെ മാളിലാണ് തീപിടിച്ചതെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ …

ആന്‍റിഗ്വ ടെസ്റ്റ്: വെസ്റ്റ് ഇൻസീസിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

ആന്‍റിഗ്വ: വെസ്റ്റ് ഇൻസീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. മഴയെ തുടർന്ന് കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്തും രവീന്ദ്ര ജ‍ഡേജയുമാണ് ക്രീസിൽ. ഏകദിന പരന്പരയിലെ വിജയം ആവർത്തിക്കാൻ ഇറങ്ങിയ …

ചന്ദ്രയാൻ 2ൽ നിന്ന് പകർത്തിയ ചന്ദ്രന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ബംഗലൂരു: ചന്ദ്രയാൻ 2ൽ നിന്ന് പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു ചന്ദ്രോപരിതലത്തിൽ നിന്ന് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലൻഡർ പകർത്തിയ ചിത്രങ്ങൾ. ജൂലൈ 22നായിരുന്നു ചാന്ദ്രയാൻ രണ്ട് പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം നേരത്തെ …