ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് : കിരീടം ലക്ഷ്യമിട്ട്‌ സിന്ധു ഇന്ന് ഒകുഹാരയ്‌ക്കെതിരെ

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് ഇന്ന് കലാശപ്പോരാട്ടം. ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് ഫൈനലില്‍ എതിരാളി. കഴിഞ്ഞ രണ്ട് ഫൈനലിലും തോറ്റ സിന്ധു ആദ്യ ലോക ചാംപ്യന്‍ഷിപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് നാലിന് ശേഷമാണ് മത്സരം. …

റാഫിക്ക് പിന്നാലെ വിനീതും ചെന്നൈയിന്‍ വിട്ടു

ചെന്നൈ: മുഹമ്മദ് റാഫിക്ക് പിന്നാലെ സി കെ വിനീതും ചെന്നൈയിന്‍ എഫ് സി വിട്ടു. കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ലോണ്‍ വ്യവസ്ഥയില്‍ ചെന്നൈയിനൊപ്പം ചേര്‍ന്ന വിനീത് കാലാവധി തീര്‍ന്നമുറയ്ക്കാണ് ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് ലോണില്‍ വിനീത് ചെന്നൈയിനൊപ്പം എത്തിയത്. …

പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരുടെ പോരില്‍ ലിവര്‍പൂള്‍ : യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരെ ലിവര്‍പൂളിന് ജയം. ആന്‍ഫീല്‍ഡില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. 41ാം മിനിറ്റില്‍ ജോയല്‍ മാറ്റിപ്പ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ മുഹമ്മദ് സലാ നേടിയ ഇരട്ടഗോളില്‍ ലിവര്‍പൂള്‍ ജയം പൂര്‍ത്തിയാക്കി. 49, 58 മിനിറ്റുകളിലാണ് …

ബോള്‍ട്ടിന്റെ റെക്കോഡ് പഴങ്കഥയാക്കി അമേരിക്കയുടെ പുത്തന്‍താരം

പാരീസ്: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് തകര്‍ത്ത് അമേരിക്കന്‍ യുവതാരം. 200 മീറ്ററില്‍ പാരീസ് ഡയമണ്ട് ലീഗില്‍ ബോള്‍ട്ട് സ്ഥാപിച്ച റെക്കോഡാണ് 22കാരന്‍ നോഹ് ലൈന്‍സ് തകര്‍ത്തത്. 19.65 സെക്കന്റില്‍ ഓടിയെത്തിയാണ് ലൈന്‍സ് സ്വര്‍ണം നേടിയത്. 19.73 സെക്കന്‍ഡ് ആയിരുന്നു ബോള്‍ട്ടിന്റെ …

ചരിത്ര നിമിഷം : ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച് ഗോകുലം കേരള എഫ്‌സി

കൊല്‍ക്കത്ത: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മാര്‍കസ് ജോസഫിന്റെ …

യുഎസ് ഓപ്പണില്‍ ഫെഡറര്‍ക്ക് എതിരാളി ഇന്ത്യന്‍ താരം

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ്‌സ്ലാം അരങ്ങേറ്റത്തില്‍ ഇതിഹാസ താരം റോജര്‍ ഫെഡററെ നേരിടാന്‍ അവസരം ലഭിക്കുക. ടെന്നീസ് താരങ്ങളെല്ലാം കൊതിക്കുന്ന സ്വപ്‌നതുടക്കത്തിന് അവകാശിയായിരിക്കുകയാണ് 22കാരനായ ഇന്ത്യന്‍ താരം സുമിത് നാഗല്‍. യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടിലാണ് 20 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളുള്ള ഫെഡററെ സുമിത് നേരിടുക. ലോക …

ആഴ്‌സണലും ലിവർപൂളും നേര്‍ക്കുനേര്‍ : പ്രീമിയർ ലീഗില്‍ ആവേശദിനം

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് ആഴ്‌സണൽ- ലിവർപൂൾ സൂപ്പർ പോരാട്ടം. രാത്രി പത്തിന് ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ലിവ‍ർപൂളിനും ആഴ്‌സണലിനും ആറ് പോയിന്‍റ് വീതമുണ്ട്. ഗോൾശരാശരിയിൽ ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. സാദിയോ …

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആഘോഷിക്കാം : ഐഎസ്എല്‍ ഉദ്ഘാടനമത്സരം കൊച്ചിയില്‍

കൊച്ചി: ഐഎസ്എല്‍ 2019-20 സീസണിന് കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ പോരാട്ടത്തോടെ ഒക്‌ടോബര്‍ 20ന് തുടക്കമാകും. ആറാം സീസണിന്‍റെ ഫിക്‌സ്‌ച്ചര്‍ ഐഎസ്എല്‍ ഔദ്യോഗികമായി പുറത്തുവിട്ടു. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളും തുടങ്ങുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്- എടികെ ഉദ്ഘാടനമത്സരം. തങ്ങളുടെ ആദ്യ …

ആഷസില്‍ ഓസീസ് ബൗളര്‍മാര്‍ തിരിച്ചടിക്കുന്നു

ലീഡ്‌സ്: ആഷസ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനും ബാറ്റിങ് തകര്‍ച്ച. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 179നെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട്  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 45 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡ്, രണ്ട് വിക്കറ്റ് നേടിയ ജയിംസ് പാറ്റിന്‍സണ്‍ …

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് : സെമിഫൈനൽ പ്രതീക്ഷയുമായി സിന്ധുവും സായ്‌പ്രണീതു ഇന്നിറങ്ങും

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സെമിഫൈനൽ പ്രതീക്ഷയുമായി ഇന്ത്യയുടെ പി വി സിന്ധുവും ബി സായ്‌പ്രണീതും ഇന്നിറങ്ങും. സിന്ധു ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് തായ് സു യിംഗിനെ നേരിടും. ഇതുവരെ സിന്ധുവിനെതിരെ കളിച്ച 14 മത്സരങ്ങളിൽ പത്തിലും ചൈനീസ് തായ്‌പേയ് താരത്തിനായിരുന്നു ജയം. …