250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും : ബഹ്റിന്‍ രാജാവുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനം

മനാമ: ബഹ്‍റിന്‍ ജയിലുകളിൽ കഴിയുന്ന  250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. ബഹ്റിന്‍ രാജാവുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കി. മലയാളികളടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ …

ഭര്‍ത്താവിന് കടുത്ത സ്നേഹം : വിവാഹമോചനത്തിന് അപേക്ഷിച്ച് ഭാര്യ

ഷാര്‍ജ: ഭര്‍ത്താവ് കൂടുതലായി സ്നേഹിക്കുന്നുവെന്നും അത് താങ്ങാനാവുന്നില്ലെന്നും കാണിച്ച് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചു. യുഎഇ സ്വദേശിനിയായ യുവതി ഷാര്‍ജ കോടതിയിലാണ് വിവാഹമോചന അപേക്ഷ നല്‍കിയത്. ഭര്‍ത്താവിന്‍റെ അമിത സ്നേഹം ശ്വാസം മുട്ടിക്കുന്നുവെന്നാണ് യുവതിയുടെ അപേക്ഷയില്‍ പറയുന്നത്. ഒരു വര്‍ഷമായി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാല്‍, …

കുവൈത്തില്‍ തീപിടുത്തം : ഒരാള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ സറയില്‍ ഒരു  വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. നാല് നിലകളുണ്ടായിരുന്ന വീട്ടില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് സ്വദേശി പൗരന്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ പുക ശ്വസിച്ച് അവശനിലയിലായി. ഇവരെ …

യുഎഇയില്‍ റുപേ കാര്‍ഡ് സ്വൈപ് ചെയ്ത് മധുരം വാങ്ങി നരേന്ദ്രമോദി

അബുദാബി: യുഎഇയില്‍ റുപേ കാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. റുപേ കാര്‍ഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്മെന്റും ധാരണാപത്രം ഒപ്പുവെച്ചു. ഇതോടെ റുപേ കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യമായി …

ബൈക്കിലെത്തി പഴ്സുകള്‍ മോഷ്ടിച്ചു : പ്രതികളെ 48 മണിക്കൂറിനുള്ളില്‍ പിടികൂടി ദുബായ് പൊലീസ്

ദുബായ്: ബൈക്കിലെത്തി സ്ത്രീകളുടെ പഴ്സുകള്‍ മോഷ്ടിച്ച പ്രതികളെ 48 മണിക്കൂറിനകം പിടികൂടി ദുബായ് പൊലീസ്. ബര്‍ ദുബായിലാണ് ബൈക്കിലെത്തിയ അറബ് വംശജര്‍ കാല്‍നടയാത്രക്കാരായ സ്ത്രീകളുടെ പഴ്സുകള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാണിച്ച ജാഗ്രതയെയും കാര്യക്ഷമതയെയും ദുബായ് പൊലീസ് മേധാവി മേജര്‍ …

കശ്‌മീരിൽ നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികൾക്ക് മോദിയുടെ ക്ഷണം

അബുദാബി: ജമ്മു കശ്‌മീരിൽ നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം. അബുദാബിയിൽ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി കശ്മീരിൽ നിക്ഷേപം നടത്താൻ ക്ഷണിച്ചത്. ആദ്യ ഘട്ടത്തില്‍ ലുലുവിന്‍റെ ഗള്‍ഫിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചടങ്ങിൽ എംഎ യൂസഫലി …

കുവൈത്തിൽ കുടുംബ വിസ പുതുക്കാനുള്ള ശമ്പള പരിധി ഉയർത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി സർക്കാർ ഉയർത്തി. കുടുംബ വിസ ലഭിക്കുന്നതിന് കുറഞ്ഞ ശമ്പള പരിധി 450 ദിനാറിൽ നിന്ന് 500 ദിനാറായാണ് ഉയർത്തിയത്. ആഭ്യന്തര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹിന്റേതാണ് ഉത്തരവ്. രാജ്യത്ത് …

റൂപേ കാര്‍ഡ് യുഎഇയില്‍ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

അബുദാബി: മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ച റൂപെ കാര്‍ഡ് യുഎഇയില്‍ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.അബുദാബിയില എമിറേറ്റ്‌സ്പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കാര്‍ഡ് പുറത്തിറക്കിയത്. റൂപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമെന്ന വിശേഷണവും ഇതോടെ യുഎഇക്കായി. യുഎഇയുടെ …

ഇന്ത്യയുടെ റുപേ കാർഡിന്‍റെ ഗൾഫിലെ ഉദ്ഘാടനം നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും

അബുദാബി: ഇന്ത്യയുടെ റുപേ കാർഡിന്‍റെ ഗൾഫിലെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. റുപേ കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യം എന്ന വിശേഷണം ഇനി യുഎഇക്ക് സ്വന്തം. രാവിലെ അബുദാബി എമിറേറ്റ്സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റുപേ കാർഡ് …

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയുടെ പരമോന്നത ബഹുമതി സ്വീകരിക്കും

അബുദാബി: രണ്ടുദിവസത്തെ ഗള്‍ഫ്  സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ സ്വീകരിക്കും. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ. …