സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോംബ്ഡെ

  ഡൽഹി : രാജ്യത്തെ പരമോന്നത കോടതിയുടെ അടുത്ത തലവനായി ജസ്റ്റിസ് എസ്എ ബോംബ്‍ഡെയെ നിയമിക്കും. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തിലാണ് ആ സ്ഥാനത്തേക്ക് എസ്എ ബോംബ്ഡെ എത്തുന്നത്. ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് …

പെഹ്ലു ഖാന്‍റെ കൊലപാതകം; കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍

  ജയ്പൂര്‍: പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ പെഹ്ലു ഖാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കി. 2017 ഏപ്രിലിലാണ് ആള്‍ക്കൂട്ടം പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. …

2000 രൂപ നോട്ട് അച്ചടി നിർത്തിയെന്ന് ആർ.ബി.ഐ. അറിയിച്ചു

  മുംബൈ: രാജ്യത്ത് കള്ളനോട്ട് വ്യാപകമാകുന്ന സാഹചര്യത്തിൽ 2000 രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർത്തിവെച്ചതായി അറിയിച്ചു. പുതിയ സാമ്പത്തികവർഷം തുടങ്ങിയതിനി ശേഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടി നടത്തിയിട്ടില്ലെന്നാണ് ആർ.ബി.ഐ. വ്യക്തമാക്കിയത്. റിസർവ് ബാങ്കിന്റെ വാർഷിക …

ഒക്ടോബർ 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

  പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാർ. ഈ മാസം 22നാണ് പണിമുടക്ക്. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ …

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നെന്ന ആരോപണം തള്ളി അമിത് ഷാ

  ന്യൂഡല്‍ഹി: ബി ജെ പി ഭരണത്തിനു കീഴില്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആരോപണം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. അതേസമയം ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ച് സംഘടിതമായ പ്രചരണം സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ആക്രമത്തിൽ ഏതെങ്കിലും വ്യക്തി …

പാർലമെന്റിന്റെ ശൈത്യകാലസമ്മേളനം നവംബർ 18-ന്

  ന്യൂഡൽഹി: പാർലമെന്റിന്റെ ഒരുമാസം നീണ്ടുനിൽക്കുന്ന ശൈത്യകാലസമ്മേളനം നവംബർ 18-ന് തുടങ്ങുമെന്ന് കേന്ദ്രസർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭയുടെ പാർലമെന്ററികാര്യ സമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സമിതി അധ്യക്ഷനും പ്രതിരോധമന്ത്രിയുമായ രാജ്നാഥ്സിങ്ങിന്റെ വീട്ടിലാണ് ഇതിലെ യോഗം നടന്നത്. അടുത്തയാഴ്ച ഇതുസംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയിക്കുന്നത്.

14ാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന ക്ഷേത്ര മണ്ഡപം തകർന്നു

  ചെന്നൈ: മഹാബലിപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം തകർന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. സ്ഥലസയന പെരുമാൾ ക്ഷേത്രത്തിന്റെ ഭാഗമായ മണ്ഡപത്തിന്റെ മേൽക്കൂരയാണ് തകർന്നത്.ഗംഗായികൊണ്ടൻ മണ്ഡപത്തിന്റെ തൂണുകൾക്ക് മുകളിലായുള്ള ഗ്രാനൈറ്റ് മേൽക്കൂരയാണ് തകർന്നത്. ഹിന്ദു റിലീജിയസ് ചാരിറ്റബിൾ എന്റോവ്‌മെന്റ് വകുപ്പിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം …

ദയാവധം അനുവദിക്കണമെന്ന് അപേക്ഷയുമായി പൊലീസ് ഉദ്യോഗസ്ഥൻ

  അമേഠി: ദേശീയ മനുഷ്യാവകാശ കമ്മിഷന് മുന്നിൽ ദയാവധത്തിനുള്ള അപേക്ഷ സമർപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. താൻ ഹൃദ്രോഗിയാണെന്നും, അസുഖത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തി നേടാൻ മരിക്കാൻ അനുവദിക്കണം എന്നുമാണ് അപേക്ഷ. ഉത്തർപ്രദേശിലെ അമേഠി ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് കോൺസ്റ്റബിൾ മഹാവീർ …

കാശ്മീർ വിഷയത്തിൽ അറസ്റ്റും തുടർ നടപടികളും വ്യാപകമാകുന്നു

  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്ത് 73 ദിവസവും പിന്നിടുമ്പോൾ അറസ്റ്റും തുടർ നടപടികളും വ്യാപകമായി തുടരുന്നു. വിഷയത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി എന്നാരോപിച്ച് ഹ്യാത് അഹമ്മദ് ഭട്ടിനെ അറസ്റ്റു ചെയ്തു. പ്രതിഷേധ സംഗമം സംഘടിപ്പിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത മുന്‍ …

കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുന്നു; രാജ്നാഥ് സിങ്

  കശ്മീര്‍ വിഷയത്തെ കോൺഗ്രസ്സ് അന്താരാഷ്ട്രവല്‍ക്കരിക്കുന്നെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അതേസമയം കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്നാഥ് സിങ് ഹരിയാനയിലെ പ്രചാരണത്തിനിടയിൽ പ്രസ്താവിച്ചു. ഇരു സംസ്ഥാനങ്ങളിളെയും പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ശേഷിക്കേ പ്രചാരണങ്ങൾ ശക്തമാക്കിയാണ് ബി.ജെ.പി മുന്നോട്ട് …