വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ ബന്ധു കുഴഞ്ഞ് വീണു മരിച്ചു

തിരുനാവായ:മലപ്പുറം തിരുനാവായയിൽ വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ ബന്ധു കുഴഞ്ഞ് വീണു മരിച്ചു.തിരുനാവായ സ്വദേശി അബ്ദുൽ റസാഖാണ് മരിച്ചത്.വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റസാഖ് കുഴഞ്ഞ് വീഴുകയായിരുന്നു.ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 95 ആയി.

നിലംബൂരിൽ വീണ്ടും ഉരുൾപ്പൊട്ടൽ

നിലംബൂരിൽ വീണ്ടും ഉരുൾപ്പൊട്ടൽ. കവളപ്പാറയ്ക്ക് സമീപം തന്നെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസ് പ്രദേശത്ത് നിന്നും ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്ന് മലപ്പുറം എസ്പി അബ്ദുൽ കരീം മാധ്യമങ്ങളോട് പറഞ്ഞു.

കവളപ്പാറ ഉരുൾപ്പൊട്ടൽ; 9 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിൽപെട്ട ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സന്തോഷ് എന്ന കുട്ടൻ, ആബിദ (18), മാദി (75), ഫൗസിയ (40), തുമ്പി (9), പ്രജിത (13) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായവരിൽ 9 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. …

കവളപ്പാറയിൽ തുടർച്ചയായ ഉരുൾപൊട്ടൽ;46 പേരെ കാണ്മാനില്ല

മലപ്പുറം കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്ന് രണ്ടാമത്തെ തവണയാണ് കവളപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. നാൽപത്തിയാറ് പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ കവളപ്പാറയിൽ ഉണ്ടായിരുന്ന സമയത്താണ് ഉരുൾപൊട്ടലുണ്ടായത്. വലിയ ശബ്ദത്തോടെ …

കവളപ്പാറയിൽ ഉരുൾപൊട്ടൽ ;കാണാതായത് 63 പേരെയാണെന്ന് സ്ഥിതികരിച്ചു

മലപ്പുറം: നിലമ്പൂരിന് സമീപം കവളപ്പാറയിലെ ഉരുൾപൊട്ടലിൽ 63 പേരെ കാണാതായെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കുന്നത്. ഇതിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇരുപത് കുട്ടികൾ ഉൾപ്പടെ 58 പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് …

മ​ല​പ്പു​റ​ത്ത് വീ​ടി​നു മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണു സ​ഹോ​ദ​രി​ക​ളെ കാ​ണാ​താ​യി

മ​ല​പ്പു​റം: മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞു വീ​ണു സ​ഹോ​ദ​രി​ക​ളെ കാ​ണാ​താ​യി. പാ​റ​യ്ക്ക​ൽ മൈ​മു​ന, സാ​ജി​ത എ​ന്നി​വ​രെ​യാ​ണു കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ആ​ന​മ​റി വ​നം ചെ​ക്കു​പോ​സ്റ്റി​നു പി​ന്നി​ലാ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ഴി​ക്ക​ട​വ് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതെ സമയം മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

റേഷന്‍കാര്‍ഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാൻ നിർദേശം

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ വരുന്ന ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡുടമകൾ ജൂലൈ 31 നകം കാർഡ് ബന്ധിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

തിരൂരില്‍ നാളെ സ്വകാര്യ ബസ്സ് പണിമുടക്ക്

പരപ്പനങ്ങാടി: തിരൂരില്‍ നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് തൊഴിലാളി കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളികള്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചും നടത്തും.

പീഡനക്കേസില്‍ ബിനോയി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മുംബൈ: പീഡനക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണനയിലാണ്.