ഓ​ണം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​യെ കടലിൽ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് കടലിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. കൊ​ടു​വ​ള്ളി സ്വ​ദേ​ശി ആ​ദി​ൽ അ​ർ​ഷാ​ദ് (15) നെയാണ് കാ​ണാ​താ​യ​ത്. 15 അം​ഗ സം​ഘ​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ​ദി​ൽ. എം​ജെ​എ​ച്ച്എ​സ്എ​സ് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

കോഴിക്കോട് കായാക്കിംഗ് ടീം ഒഴുക്കിൽപ്പെട്ടു; രണ്ട് മരണം

കോഴിക്കോട്: കായാക്കിംഗ് ടീം കോഴിക്കോട് ചെമ്പനോടയിൽ ഒഴുക്കിൽപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഒഴുക്കിൽപ്പട്ടത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. സ്ഥിരമായി കയാക്കിം​ഗ് നടക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ ചെമ്പനോട. കയാക്കിംഗിനായി നിരവധി പേരാണ് …

പ്രളയം; കോഴിക്കോട് ഒരാൾ മരിച്ചു

ശക്തമായ മഴയിൽ കോഴിക്കോട് ഒരാൾ മരിച്ചു . രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ കാണാതായ പടനിലം സ്വദേശി പുഷ്പരാജന്റ (35) മൃതദേഹമാണ് കണ്ടെടുത്തത് . ഇതോടെ ജില്ലയിൽ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഏഴായി. വിലങ്ങാടും കുറ്റ്യാടിയിലുമായി ഉരുൾപ്പൊട്ടലിൽ ആറ് പേർ മരിച്ചു. മലയോര മേഖലകളിൽ …

വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ടി; നാ​ലു പേ​രെ കാണ്മാനില്ല

കോ​ഴി​ക്കോ​ട്: കോഴിക്കോട് ജി​ല്ല​യി​ലെ വ​ട​ക​ര വി​ല​ങ്ങാ​ട് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​ർന്ന് ഉ​രു​ൾ​പൊ​ട്ടി നാ​ലു പേ​രെ കാ​ണാ​താ​യി. മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. രാ​ത്രി​യോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. പ്ര​ദേ​ശ​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി​ട്ടി​ല്ല.

വാ​ട്ട​ര്‍ അ​തോ​റി​റ്റിയുടെ അശ്രദ്ധ ; റോ​ഡി​ലെ കു​ഴി​യി​ല്‍ വീണ് യുവതി മരിച്ചു

കോ​ഴി​ക്കോ​ട്: റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍​യാ​ത്ര​ക്കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റ​സ്റ്റി​ൽ. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ബി​നോ​ജ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.മ​ലാ​പ്പ​റ​മ്പ് സ്വ​ദേ​ശി അ​ജി​ത​യാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. അ​ജി​ത​യും മ​ക​ളും സ്കൂ​ട്ട​റി​ല്‍ പോ​കു​മ്പോ​ൾ ചൊ​വ്വാ​ഴ്ച രാ​ത്രി കോ​ട്ടൂ​ളി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡി​ലെ …

ഇ​രു​വ​ഞ്ഞി​പ്പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കുന്നു ; പ്രദേശവാസികൾ ജാഗ്രത പാലിക്കണം

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് ക​ന​ത്ത​മ​ഴ ശക്തമായി തുടരുന്നു.​ മ​ഴയിൽ ഇ​രു​വ​ഞ്ഞി​പ്പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴുകി കോ​ഴി​ക്കോ​ട് പു​ൽ​പ്പ​റ​ന്പ് അ​ങ്ങാ​ടി​യി​ലെ ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി. മു​ക്കം, മാ​വൂ​ർ, കൊ​ടി​യ​ത്തൂ​ർ, കാ​ര​ശേ​രി, ചാ​ത്ത​മം​ഗ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തുകളിലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് മാറ്റി സ്ഥാപിക്കുമെന്ന് :കെ മുരളീധരൻ

കോഴിക്കോട്: യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോഴുള്ള ഇടത്തിൽ നിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ പറഞ്ഞു . 92ല്‍ കെ കരുണാകരന്റെ ഗവണ്‍മെന്റ് എടുത്ത തീരുമാനമായിരുന്നു ഇത് .യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനില്‍ക്കുന്നിടത്തോളം എസ് എഫ് ഐയുടെ തേര്‍വാഴ്ചയുണ്ടാകുമെന്നും …

കോഴിക്കോട് ബസ് തലകീഴായി മറിഞ്ഞ് 21 പേർക്ക് പരിക്ക്

കോഴിക്കോട്:തൊണ്ടയാട് ബൈപ്പാസിൽ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് 21 പേർക്ക് പരിക്ക്.ആർക്കും ഗുരുതര പരിക്കുകളില്ല.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടരഞ്ഞി-കോഴിക്കോട് റൂട്ടിലുള്ള ബസ് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.വലിയ അപകടമാണ് ഒഴിവായതെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം

കോഴിക്കോട്: പിഎസ് സി പരീക്ഷയിൽ ക്രമക്കേട് നടത്തി എസ്എഫ്ഐ നേതാക്കൾ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്ട് പിഎസ് സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു മാർച്ച്. സംഘർഷത്തിൽ നാല് …

കുന്ദമംഗലത്ത് കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് കച്ചവടം നടത്തുന്ന പ്രതി പിടിയിൽ. കാരന്തൂർ സ്വദേശി കുഴിമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബു (35 ) ആണ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി കുന്ദമംഗലം പൊലീസും ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ പിടിയിലായത്. ലോറി …