പ്രളയ ദുരിതബാധിതര്‍ക്കായുള്ള വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കൊച്ചി: എറണാകുളം വടക്കേക്കരയിൽ പ്രളയ ദുരിത ബാധിതർക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവ്വഹിച്ചു. എറണാകുളം വടക്കേക്കര ഗ്രാമപഞ്ചായത്ത് ലൈഫ് റീബില്‍ഡ് പദ്ധതിപ്രകാരം നിർമ്മിച്ച 500 ഭവനങ്ങളുടെ താക്കോൽ ദാനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കേണ്ട നാടായി …

പാലാ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. കേരളത്തില്‍ അത് ചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ഐക്യത്തോടെയാകും കോൺ​ഗ്രസ് പ്രവർത്തിക്കുകയെന്നും കോടിയേരിയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി …

നിലപാടിലുറച്ച് തരൂര്‍ : മോദി സര്‍ക്കാരിന്‍റെ നല്ല പ്രവൃത്തികളെ എതിര്‍ക്കേണ്ടതില്ല

തിരുവനന്തുപരം: മോദിയെ പ്രശംസിച്ച മുന്‍നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. …

പാലാ ഉപതെരഞ്ഞെടുപ്പ് : കോട്ടയത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇതോടെ തെരഞ്ഞെടുപ്പ് കഴിയും വരെ ജില്ലയില്‍ സര്‍ക്കാര്‍ പരിപാടികളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റു ജനപ്രതിനിധികളോ പങ്കെടുക്കില്ല. നിര്‍ണായകമായ ഭരണതീരുമാനങ്ങളും മാറ്റങ്ങളും നടപ്പാക്കാന്നതും തല്‍കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വരും. …

മഞ്ചേശ്വരമടക്കം അഞ്ച് മണ്ഡലങ്ങളിലെ തെര‍ഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കും

തിരുവനന്തപുരം: സിറ്റിംഗ് എംഎല്‍എമാരായിരുന്ന കെഎം മാണിയും പിബി അബ്ദുള്‍ റസാഖും മരണപ്പെട്ടത്തിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലായും മഞ്ചേശ്വരവും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എമാര്‍ മത്സരിച്ച് ജയിച്ച് എംപിയായതിനെ തുടര്‍ന്ന് ഒഴിവ് വന്ന എറണാകുളം, അടൂര്‍,കോന്നി, വട്ടിയൂര്‍ക്കാവ് ഇങ്ങനെ ആകെ ആറ് നിയോജക …

പ്രളയത്തില്‍ മൂന്ന് തവണ തകര്‍ന്ന പെരിയവരയിലെ പാലത്തിന് ബലമേകി ജര്‍മ്മന്‍ സാങ്കേതിക വിദ്യ

ഇടുക്കി: ഒരു വര്‍ഷത്തിടെ പ്രളയത്തില്‍ മൂന്നു തവണ തകര്‍ന്ന പെരിയവരയിലെ പാലത്തിന് ബലമേകി ജര്‍മ്മന്‍ സാങ്കേതിക വിദ്യ. മണ്ണൊലിപ്പിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്ന ഈ വിദ്യ പെരിയവരയില്‍ നടപ്പിലാക്കുന്നത് നിരവധിയിടങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടെതിനെ തുടര്‍ന്നാണ്. കേരളത്തില്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത് ആലപ്പുഴ കയര്‍ഫെഡിന്റെ നേതൃത്വത്തിലാണ്. …

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകീട്ട് ടൂറുപോകണമെന്ന് ഭര്‍ത്താവ്

മൂന്നാര്‍: ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് കൊടൈക്കനാലിലേക്ക്‌ ടൂർ പോകണമെന്നു പറഞ്ഞ് ബഹളംവെച്ച ഭർത്താവ് അറസ്റ്റിൽ. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസാണ് പൊലീസ് പിടിയിലായത്. മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സെൽവത്തിനെയും പോലീസ് അറസ്റ്റ് …

കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ : ആവശ്യത്തോട് മുഖം തിരിച്ച് അധികൃതർ

കൊച്ചി: പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലാത്തത് സംസ്ഥാനത്ത റെയില്‍വേ വികസനത്തിന് തിരിച്ചടിയാവുന്നു. പത്ത് വര്‍ഷത്തിലേറെയായി കേരളം കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും സോണിന് കേന്ദ്രം ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. എറണാകുളം കേന്ദ്രമായി കേരളത്തിന് മാത്രമായി ഒരു റെയില്‍വേ സോണ്‍ എന്ന ആവശ്യം ഇപ്പോഴും …

അന്‍പോടെ മൂന്നാര്‍ : ഒഴുകിയെത്തിയത് ലക്ഷങ്ങളുടെ സഹായം

മൂന്നാര്‍: കാരുണ്യക്കരങ്ങള്‍ ഒന്നിച്ചതോടെ അന്‍പോടെ മൂന്നാറിന് വേണ്ടി ഒഴുകിയെത്തിയത് ലക്ഷങ്ങളുടെ സഹായം. സഹായവസ്തുക്കള്‍ പ്രളയബാധിത മേഖലകളിലേയ്ക്ക് നാളെ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ പ്രകൃതിദുരന്തത്തില്‍പ്പെട്ടവര്‍ക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് അന്‍പോടെ മൂന്നാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യക്തികളും സ്ഥാപനങ്ങളും …

എസ്ആർ മെഡിക്കൽ കോളേജില്‍ പരിശോധന : അപര്യാപ്തതകള്‍ തെളിഞ്ഞെന്ന് സൂചന, റിപ്പോർട്ട് സർക്കാരിന് കൈമാറും

തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളേജില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോഗ്യസർവ്വകലാശാലയുടെ പരിശോധനയിൽ തെളിഞ്ഞതായി സൂചന. നാളത്തെ ഗവേർണിങ് കൗൺസിലിന് ശേഷം റിപ്പോർട്ട് സർക്കാരിന് കൈമാറും. ആരോഗ്യ സർവ്വകലാശാല പ്രൊ വൈസ് ചാൻസിലറിന്‍റെ നേതൃത്വത്തിൽ ഇന്നലെയാണ് വർക്കല എസ്ആർ മെഡിക്കൽ കോളേജില്‍ പരിശോധന നടത്തിയത്. …