ഡിഇഎല്‍.ഇഡി കോഴ്‌സ്: സ്‌പോട്ട് അഡ്മിഷന്‍ 26 ന്

കോഴിക്കോട്: 2019-21 വര്‍ഷങ്ങളിലെ സ്വാശ്രയ/ഗവ. വിഭാഗം ഡിഇഎല്‍.ഇഡി കോഴ്‌സുകളില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 26 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണം.

ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.ihrd.ac.in ഫോണ്‍ 0471-2550612, 2307733.

സ്‌കോൾ-കേരള: ഹയർ സെക്കൻഡറി കോഴ്‌സ് ഓപ്ഷൻ മാറ്റത്തിന് അപേക്ഷിക്കാം

സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിൽ ഹയർ സെക്കൻണ്ടറി കോഴ്‌സ് ഓപ്പൺ റെഗുലർ കോഴ്‌സിന് ഒന്നാം വർഷം രജിസ്റ്റർ ചെയ്ത് ഇതിനോടകം അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് സബ്ജക്ട് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമായിട്ടുണ്ടെങ്കിൽ ഇതിനുളള അപേക്ഷ ആഗസ്റ്റ് 26നു മുമ്പ് scolekerala@gmail.com എന്ന …

ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ്‌സെന്ററിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം. സഴെ.സലഹൃേീി.ശി എന്ന വെബ്‌സൈറ്റിലും അപേക്ഷഫോം …

കെല്‍ട്രോണിന്റെ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കണ്ണൂർ : കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു , ഐ റ്റി ഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, …

ഇനി മുതൽ ശനിയാഴ്ചകളിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നും പ്രളയത്തെ തുടര്‍ന്നും വിദ്യാലയങ്ങളില്‍ നഷ്ടമായ അധ്യയന ദിവസങ്ങള്‍ വീണ്ടെടുക്കാൻ നീക്കവുമായി സര്‍ക്കാര്‍. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങളുടെ എണ്ണം അനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കാനാണ് നിര്‍ദേശം. ഇതനുസരിച്ച് രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴചകൾ പ്രവൃത്തി ദിനമായിരിക്കും. നിശ്ചയിച്ച തീയതിയില്‍ …

കെ-മാറ്റ് കേരള;നവംബര്‍ 10 വരെ അപേക്ഷിക്കാം

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശന പരീക്ഷ കെ-മാറ്റ് കേരള, 2020 ഡിസംബര്‍ ഒന്നിന് നടക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്(കുഫോസ്)ന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ടസമിതിയുടെ നിയന്ത്രണത്തിലുമാണ് കെ-മാറ്റ് കേരള …

എംജി സർവകലാശാല വെള്ളിയാഴ്ചത്തെ പരീക്ഷകൾ മാറ്റി

കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബി.ഫാം സ്‌പോട്ട് അഡ്മിഷൻ മാറ്റിവച്ചു

ആഗസ്റ്റ് 14 ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്താനിരുന്ന ബി.ഫാം കോഴ്‌സിന്റെ 2019-20 അധ്യയന വർഷത്തെ സ്‌പോട്ട് അഡ്മിഷൻ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ബി.ടെക്ക് സ്‌പോട്ട് അഡ്മിഷൻ നാളെ (ആഗസ്റ്റ് 14)

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക്ക് (സിഎസ്ഇ, ഇസിഇ, സിഇ, എഇആന്റ്‌ഐ, ഐടി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നാളെ (ആഗസ്റ്റ് 14) രാവിലെ 11ന് കോളേജിൽ നടക്കും. കേരള എൻട്രൻസ് 2019 വിജയിച്ച വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ …