പൊക്കിള്‍കൊടി അറുത്തുമാറ്റിയിട്ടില്ലാത്ത നിലയിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം തെരുവില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മീര്‍പെറ്റില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ റോഡ് അരികില്‍ പോളിത്തീന്‍ കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹമാണ് വഴിയാത്രക്കാര്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും പൊക്കിള്‍കൊടി അറുത്തുമാറ്റിയിട്ടില്ലാത്ത നിലയിലാണ് മൃതദേഹം. പെണ്‍കുട്ടിയെ കൊന്ന് തെരുവില്‍ …

ഭാര്യയെ കഴുത്തറുത്ത് കൊന്നത്തിനു ശേഷം മക്കളെ മൃതദേഹത്തോടൊപ്പം പൂട്ടിയിട്ടു ; യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ : നവി മുംബൈയിലെ ഉരാനിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒന്നും രണ്ടും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് 31കാരന്‍ ആത്മഹത്യ ചെയ്തത്. അച്ഛനും അമ്മയും മരിച്ചതോടെ 24 മണിക്കുറോളം …

മകളെ പീഡിപ്പിച്ച പിതാവ് പോലീസ് പിടിയിൽ

കൊല്ലം അഞ്ചലില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും ഇന്നു രാവിലെ സ്‌കൂളില്‍ നടന്ന കൌണ്‍സിലിങ്ങില്‍ …

അന്യസ്ത്രീയുമായുള്ള ബന്ധം ; ഭര്‍ത്താവിനെ 11 തവണ കുത്തി കഴുത്തറുത്തുകൊന്നു ഭാര്യ

മുംബൈ: മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. വയറ്റില്‍ പതിനൊന്ന് തവണ കുത്തിയും കഴുത്തറുത്തുമാണ് 36കാരനായ സുനില്‍ കദമിനെ 33 കാരിയായ പ്രണാലി കൊലപ്പെടുത്തിയത്. മുംബൈയിലെ നല്ലസ്പോറയിലാണ് സംഭവം. ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രണാലി ആദ്യം പറഞ്ഞത്. …

യുപിയിൽ ആറ് വയസുകാരിയെ സഹോദരന്മാർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയുടെ സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു

ലക്ഷ്‌മിപുർ: ആറുവയസ്സുകാരിയെ സഹോദരന്മാർ ചേർന്ന് ക്രൂര ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം അമ്മയുടെ സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു. ഉത്തർപ്രദേശിലെ ലക്ഷ്മിപുർ ഖേരി ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യം നടന്നത്. സംഭവത്തിൽ 15ഉം 12ഉം വയസുള്ള സഹോദരങ്ങൾക്കെതിരെയും മാതാവിനെതിരെയും പോലീസ് കേസെടുത്തു. …

ഫേ​സ്‌ബു​ക്കി​ലൂടെ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ച യുവാവ് പിടിയിൽ

നെ​ടു​മ​ങ്ങാ​ട്: ഫേ​സ്‌ബു​ക്കി​ലൂടെ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ച കേസിൽ യുവാവ് അ​റ​സ്റ്റി​ൽ. പൂ​വ​ത്തൂ​ർ എ​സ്ജെ മ​ൻസി​ലി​ൽ അ​ബ്ദു​ൾ​ വാ​ഹി​ദ് (30) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണ​മോ സാ​ധ​ന​ങ്ങ​ളോ സം​ഭ​വ​ന ന​ൽ​ക​രു​തെ​ന്നും ന​ൽ​കി​യാ​ൽ മു​ഖ്യ​മ​ന്ത്രി മു​ക്കുമെന്നും ഫേ​സ്‌ബു​ക്കി​ലൂടെ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. എ​സ്ഡി​പിഐ …

വി​വാ​ഹ​ത്തി​ന് ആ​ന​പ്പു​റ​ത്തു​പോ​യ വ​ര​നെ​തി​രെ പോലീസ് കേസെടുത്തു

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ വി​വാ​ഹ​ത്തി​ന് ആ​ന​പ്പു​റ​ത്തു​പോ​യ വ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ട​ക​ര സ്വ​ദേ​ശി ആ​ർ.​കെ സ​മീ​ഹി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നാ​ട്ടാ​ന പ​രി​പാ​ല​ച്ച​ട്ടം അ​നു​സ​രി​ച്ചാ​ണ് കേ​സ്. ആ​ന ഉ​ട​മ, പാ​പ്പാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ആ​ന​യെ വി​വാ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ പോലീസ് അ​റസ്റ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്ന് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹോ​സ്റ്റ​ലി​നു​ള്ളിൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് അ​റ​സ്റ്റ്.ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന്‍റെ പ​രാ​തി​യി​ന്മേ​ലാ​ണ് പോലീസ് നടപടി സ്വീകരിച്ചത്.

ആ​ലു​വ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊ​ച്ചി: ആ​ലു​വ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ടി​യി​ട്ട​പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് എ​എ​സ്ഐ ബാ​ബു​വി​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല‍​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​റ​ച്ച് ദി​വ​സ​മാ​യി ഇ​യാ​ൾ മെ​ഡി​ക്ക​ൽ ലീ​വി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഹോസ്റ്റൽ തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ച കേസിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു

റായ്പുര്‍: ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ഹോസ്റ്റല്‍ മുറിയില്‍ തറയിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. ചത്തീസ്ഗഢില്‍ ഹോസ്റ്റല്‍ സൂപ്രണ്ടിന്റെ ഭര്‍ത്താവാണ് സ്ത്രീയെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്തത്‌. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കനക്പുരിയിലെ ബര്‍വാനി കന്യ ആശ്രം ഹോസ്റ്റലിന്റെ സൂപ്രണ്ട് …