വാഹന അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കോഴിക്കോട്: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയിൽ പെരുമ്പള്ളിക്ക് സമീപം ഭജനമഠത്തിന് മുന്നിൽ വെച്ച്  വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്ലാഞ്ഞിമേട് അമ്പൂക്കിൽ രാഘവൻ (58) ആണ് മരണപ്പെട്ടത്. പരേതരായ അമ്പൂക്കിൽ ഇൻ, ജാനു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഭാസ്കരൻ …

പൈലറ്റിന്റെ അശ്രദ്ധ വിനയായി : യാത്രക്കാര്‍ കുടുങ്ങിയത് 11 മണിക്കൂര്‍

വിയറ്റ്‍നാം: പൈലറ്റിന്റെ പാസ്‍പോര്‍ട്ട് നഷ്ടമായതിനെ തുടര്‍ന്ന് വിമാനം 11 മണിക്കൂര്‍ വൈകി. വിയറ്റ്നാമിലായിരുന്നു സംഭവം. ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ റ്റി വേ എയറിലെ പൈലറ്റിനാണ് പാസ്‍പോര്‍ട്ട് നഷ്ടമായതിനാല്‍ വിമാനത്താവളത്തിനകത്ത് കടക്കാന്‍ കഴിയാതിരുന്നത്. വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്ന് സോളിലേക്ക് പറക്കേണ്ടിയിരുന്ന TW …

ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി

ജക്കാര്‍ത്ത: ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി. നേരത്തെ ഇത് 16 വയസായിരുന്നു. ഇത് സംബന്ധിച്ച ബില്ല് ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് ഏകപക്ഷീയമായി പാസാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് വെബ് സൈറ്റും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ …

എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍

ഇടുക്കി: കേരള ഗ്രാമീണ ബാങ്കിന്‍റെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ നോക്കിയ ആറുപേര്‍ പിടിയില്‍. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കാഞ്ഞാറില്‍ നിന്നും വാഗമണ്ണിലേയ്ക്ക് തിരിയുന്ന ജംഗ്ഷന് സമീപമുള്ള എടിഎം തകര്‍ത്ത് മോഷണം നടത്താനാണ് ശ്രമം നടന്നത്. ആറുപേരുടെ സംഘത്തിലെ രണ്ടുപേര്‍ സഹോദരങ്ങളും ഒരാള്‍ …

മുത്തൂറ്റ് സമരം: മാനേജ്മെന്‍റ് സഹകരിക്കുന്നില്ലെന്ന് തൊഴില്‍മന്ത്രി

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം സംബന്ധിച്ച് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ധാരണയായില്ല. മുത്തൂറ്റ് മാനേജ്മെന്‍റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നാണ് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. മൂത്തൂറ്റ് സമരം തുടങ്ങിയിട്ട് ഇന്ന് 30 ദിവസമായി. ഇതു …

കപ്പലിലെ മോഷണം : അന്വേഷണം കപ്പല്‍ശാലയിലെ തൊഴിലാളികളിലേക്ക്

കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലിൽ നടന്ന കവർച്ച സാധാരണ കവർച്ച മാത്രമാണെന്ന് പൊലീസിന്‍റെ നിഗമനം. കപ്പലുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർ‍ഡ് ഡിസ്കിൽ ഇല്ലെന്നാണ് സൂചന. കപ്പൽ ശാലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. …

യൂണിവേഴ്‍സിറ്റി കോളേജിൽ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി : കെഎസ്‍യു നിയമ നടപടിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ നൽകിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. ജനറൽ സീറ്റിൽ അടക്കം എട്ട് സ്ഥാനാര്‍ത്ഥികളാണ് പത്രിക നൽകിയിരുന്നത്. ഇരുപത് വര്‍ഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മത്സരിക്കാൻ കെഎസ്‍യു പ്രവര്‍ത്തകര്‍ പത്രിക നൽകിയത്. പത്രിക തള്ളിയതിനെതിരെ കോടതിയെ …

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറെന്ന് കാണിച്ച് സുപ്രീംകോടതിയിൽ ഹർജി

ഡൽഹി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറെന്ന് കാണിച്ച് സുപ്രീംകോടതിയിൽ സ്വകാര്യ കമ്പനി ഹർജി നല്‍കി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വറേറ്റ് ഡിമോളിഷൻ കമ്പനിയാണ് ഹർജി നൽകിയത്. രണ്ട് മാസത്തിനുള്ളിൽ പരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാന്‍ തയ്യാറാണെന്ന് കമ്പനി കോടതിയെ …

11 ലക്ഷം റെയിൽ ജീവനക്കാർക്ക് വൻ നേട്ടം: 78 ദിവസത്തെ ശമ്പളം ബോണസ്

ഡൽഹി  : മികച്ച സേവനത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് നൽകാൻ കേന്ദ്രമന്ത്രിസഭായോഗ തീരുമാനം. മന്ത്രിസഭായോഗത്തിന് ശേഷം, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ പ്രഖ്യാപനം നടത്തിയത്. കൃത്യമായി പറഞ്ഞാൽ 11.52 ലക്ഷം റെയിൽവേ ജീവനക്കാർക്കാണ് ഈ …

നാളെ മുതൽ വീണ്ടും വാഹനപരിശോധന

തിരുവനന്തപുരം : ഓണക്കാലത്തേക്ക് നിർത്തി വച്ച മോട്ടോർ വാഹനങ്ങളുടെ പരിശോധന നാളെ മുതൽ വീണ്ടും തുടങ്ങും. എന്നാൽ ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ …