കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരന് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി സാഹിതിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടത്തിയ അഷ്‌കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.