പത്തനംതിട്ട: വസ്തുവിന്റെ അതിര് തെളിച്ചതിനെച്ചൊല്ലി ഭര്‍ത്താവും അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തിൽ വീട്ടമ്മക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ളാഹ വെട്ടിച്ചുവട്ടില്‍ ശരത് ലാലിനെ (32) ആണ് അറസ്റ്റ് ചെയ്തത്. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയില്‍ രാജുവിന്റെ ഭാര്യ ആശാ രാജുവിനെയാണ് മര്‍ദിച്ചത്. ബുധനാഴ്ച സന്ധ്യക്ക് ഏഴുമണിയോടെയാണ് സംഭവം. കേസില്‍ രണ്ടാംപ്രതിയാണ് ശരത് ലാല്‍. രാജു വനഭൂമിയോട് ചേര്‍ന്ന അതിര് വൃത്തിയാക്കുന്നതിനിടെ, അയല്‍വാസി അജയനുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒന്നാംപ്രതി അജയന്‍ ഒളിവിലാണ്.
വസ്തുവിന്റെ അതിര് തെളിച്ചതിനെച്ചൊല്ലി തർക്കം ;വീട്ടമ്മക്ക് മർദ്ദനം
