കരിപ്പൂരില്‍ എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 902 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. അരക്കോടിയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. റിയാദില്‍ നിന്നും ബഹ്‌റൈന്‍ വഴി വന്ന പാലക്കാട് കൊടുന്തിരപുള്ളി സ്വദേശി ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. എമര്‍ജന്‍സി ലൈറ്റ് മറ്റൊരു വ്യക്തി തന്ന് വിട്ടതാണെന്നാണ് പ്രതിയുടെ വാദം. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കരിപ്പൂരില്‍ എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് സ്വർണക്കടത്ത്
