കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍‍

 

കൊച്ചി: ബ്രഹ്മപുരത്ത് തീപിടിത്തത്തിന്റെ സാഹചര്യത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.

മാലിന്യത്തിലെ തീപ്പിടുത്തം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ച ബ്രഹ്മപുരത്തേക്ക് ആരോഗ്യ വകുപ്പിന്റെ 7 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എത്തുകാണ്. തിങ്കളാഴ്ച മുതൽ രണ്ട് യൂണിറ്റുകളും, ചൊവ്വാഴ്ചയോടെ 5 യൂണിറ്റുകളും പ്രവർത്തനം തുടങ്ങും. പ്രദേശത്ത് ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യൽ എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. ഡോക്ടർ, നഴ്സ്, അസിസ്റ്റന്റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിലുണ്ടാവും. പ്രശ്നങ്ങൾ അറിയിക്കാനുള്ള മൊബൈൽ റിപ്പോർട്ടിങ് സെന്ററുകളായും ഇവയെ ഉപയോഗപ്പെടുത്താം.

നാളെ മൊബൈൽ മെഡിക്കൽ യൂണിറ്റ് എത്തുന്ന സ്ഥലങ്ങളും സമയവും

രാവിലെ 9.30 മുതൽ 11 വരെ – ചമ്പക്കര എസ്.എൻ.ഡി.പി. ഹാൾ, വെണ്ണല അർബൻ പിഎച്ച്സി

രാവിലെ 11 മുതൽ 12.30 വരെ – വൈറ്റില കണിയാമ്പുഴ ഭാഗം

ഉച്ചയ്ക്ക് 12.30 മുതൽ 2 വരെ – തമ്മനം കിസാൻ കോളനി

ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ – എറണാകുളം പി ആന്റ് ടി കോളനി

ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ – പൊന്നുരുന്നി അർബൻ പിഎച്ച്സിക്ക് സമീപം

വൈകുന്നേരം 3 മുതൽ 4.30 വരെ – ഉദയ കോളനി

Leave a Reply

Your email address will not be published. Required fields are marked *