ലക്നോ: ഉത്തർപ്രദേശിലെ മുഗൾസരായ്യിൽ റെയിൽവേ സ്റ്റേഷനിനുള്ളിൽ നിന്ന് കള്ളപ്പണം പിടികൂടി. ഒന്നരക്കോടി രൂപ മൂല്യമുള്ള കറൻസികളാണ് റെയിൽവേ പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ രാജേഷ് ദാസ് എന്നയാളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. കോൽക്കത്തയിലെ ഹൗറയിലേക്ക് കള്ളപ്പണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് കള്ളപ്പണം പിടികൂടി
