സ​ഹോ​ദ​ര​നെ​യും അ​മ്മാ​വ​നെ​യും വെ​ടി​വ​ച്ചു കൊന്നു; പ്രതിയുടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോടതി

കൊ​ച്ചി: സ​ഹോ​ദ​ര​നെ​യും അ​മ്മാ​വ​നെ​യും വെ​ടി​വ​ച്ചു കൊ​ന്ന കേ​സി​ല്‍ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോടതി. കേ​സി​ല്‍ പ്ര​തി​യാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി ക​രി​മ്പ​ന​പ്പ​ടി ഭാ​ഗം ക​രി​മ്പ​നാ​ല്‍ വീ​ട്ടി​ല്‍ പ​പ്പ​ന്‍ എ​ന്നു വി​ളി​ക്കു​ന്ന ജോ​ര്‍​ജ് കു​ര്യ​ന്‍റെ (52) ജാ​മ്യാ​പേ​ക്ഷയാണ് ഹൈ​ക്കോ​ട​തി ത​ള്ളിയത്. കേ​സി​ല്‍ വി​ചാ​ര​ണ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. 2022 മാ​ര്‍​ച്ച് ഏ​ഴി​നാ​ണ് സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ര​ഞ്ജു കു​ര്യ​ന്‍, മാ​ത്യു സ്‌​ക​റി​യ എ​ന്നി​വ​രെ ജോ​ര്‍​ജ് വെ​ടി​വ​ച്ചു കൊ​ന്ന​ത്. തു​ട​ര്‍​ന്ന് അറസറ്റ് ചെയ്ത പ്ര​തി ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ലാ​ണെ​ന്നും വി​ചാ​ര​ണ​ന​ട​പ​ടി​ക്കാ​യി കേ​സ് ഏ​പ്രി​ലി​ലേ​ക്ക് മാ​റ്റി​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വി​ചാ​ര​ണ വൈ​കാ​നി​ട​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജോ​ര്‍​ജ് കു​ര്യ​ന്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *