ലഖ്നോ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. യുപിയിലെ അലിഗഢിലാണ് ക്രൂര സംഭവം നടന്നിരിക്കുന്നത്. രതാവാലി ഗ്രാമത്തിലെ വസതിയിൽ ഭാര്യയും ഭർത്താവും ജീവനൊടുക്കിയതായി ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.