0 Comments

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ബിജെപി നേതാവിനെ അക്രമികള്‍ വെടിവച്ച് കൊന്നു. മുൻ വിദ്യാർഥി നേതാവ് കൂടിയായിരുന്ന ബി.ജെ.പി നേതാവ് കബീർ തിവാരിയാണ് ബുധനാഴ്ച ബസ്തിയിലെ മാൽവിയ റോഡിൽ വെടിയേറ്റ് മരിച്ചത്. അഗർവാൾ ഭവനില്‍ ചില ആളുകളുമായി തിവാരി സംസാരിച്ചുനില്‍ക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തിവാരിയെ ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *