0 Comments

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണായ ഗ്യാലക്സി A20s വിപണിയിൽ അവതരിപ്പിച്ചു. ട്രിപ്പിൾ ക്യാമറയും ഇൻഫിനിറ്റി -വി ഡിസ്‍‌പ്ലേയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. ഗ്യാലക്സി A30, ഗ്യാലക്സി A50s, ഗ്യാലക്സി A70s എന്നീ ഫോണുകൾക്കൊപ്പം കഴിഞ്ഞ മാസമാണ് കമ്പനി A20s ഉം അവതരിപ്പിച്ചത്.

സാംസങ് ഗ്യാലക്സി A20sന്റെ ഡിസ്പ്ലെ 6.5 ഇഞ്ചാണ്. എച്ച്ഡി + വി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 13 MP, 8MP, 5 MP എന്നിങ്ങനെയാണ് പിൻക്യാമറ സെറ്റ്അപ്പ്. 8 MPയുടെ സെൽഫി ക്യാമറയാണ് ഫോണിന്റേത്. ഒക്ടാ കോർ ക്വൂവൽകോം സ്‌നാപ്ഡ്രാഗൻ 450 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4000mAh ബാറ്ററിയാണ് ഫോണിനുള്ളത്. 15W വേഗതയിൽ ഫോൺ ചാർജ് ചെയ്യാനും സാധിക്കും.

രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. 3 GB റാം + 32 GB ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന് 11,999 രൂപയും 4GB റാം+64ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന് 13,999 രൂപയുമാണ് വില. ഗ്രീൻ, ബ്ലാക്ക്, ബ്ലൂ വേരിയന്റുകളിലാണ് ഫോൺ വിൽപ്പനയ്ക്കെത്തുന്നത്. സാംസങ്ങിന്റെ ഓൺലൈൻ സ്റ്റോറുകളിലും മറ്റു പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും ഫോൺ വിൽപ്പനയ്ക്കെത്തും.

Leave a Reply

Your email address will not be published. Required fields are marked *