0 Comments

 

റിയാദ്: വനിതകൾ ഓടിക്കുന്ന ഫാമിലി ടാക്സിയിൽ പുരുഷന്മാരെ കയറ്റിയാൽ ആയിരം റിയാൽ പിഴ ഈടാക്കണമെന്ന് പുതിയ ഉത്തരവ്. അതിനോടൊപ്പം യാത്ര ആരംഭിക്കുമ്പോൾ മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നാൽ 3000 റിയാലാണ് പിഴ ചുമത്തുക.

കൂടാതെ തന്നെ ഡ്രൈവർ പുകവലിച്ചാലും യാത്രക്കാരെ പുകവലിക്കാൻ അനുവദിച്ചാലും 500 റിയാൽ പിഴ ചുമത്തും. ഡ്രൈവർമാർ പൊതുമര്യാദയും വ്യക്തിശുചിത്വവും പാലിക്കുന്നില്ലെന്നു കണ്ടാലും പിഴ ലഭിക്കും.

അതോടൊപ്പം കാറുകളിൽ യാത്രക്കാരായി വികലാംഗർ ഉണ്ടെങ്കിൽ അവരെ കയറുമ്പോഴും ഇറങ്ങുബോഴും ഡ്രൈവർ സഹായിക്കണം. ഇല്ലെങ്കിൽ 500 റിയാൽ പിഴ ചുമത്തും. യാത്രക്കാരില്ലാതെ ലഗേജുകൾ മാത്രം കൊണ്ടുപോകുന്നതിനും 500 റിയാൽ പിഴയാണ് ലഭിക്കുക. എന്നിങ്ങനെയാണ് പരിഷ്കരിച്ച നിയമവ്യവസ്ഥയിൽ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *