0 Comments

 

ദോഹ: ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി വീണ്ടും അമേരിക്ക. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമേരിക്കയുടെ മുന്നേറ്റം നടന്നിരിക്കുന്നത്. എന്നാൽ കെനിയ, ജമൈക്ക, ചൈന പോലുള്ളവ അൽപ്പം വെല്ലുവിളിയായെങ്കിലും അവരെയെല്ലാം നിഷ്പ്രയാസം പിന്നിലാക്കുകയായിരുന്നു.

14 സ്വര്‍ണവും 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡലാണ് അമേരിക്ക സ്വന്തമാക്കിയത്. അതേസമയം കെനിയ അഞ്ചു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടി. ജമൈക്ക നേടിയത് മൂന്നു സ്വര്‍ണവും അഞ്ചു വെള്ളിയും നാല് വെങ്കലവും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *