0 Comments

 

ബിസിസിഐ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സ്ഥാനാർത്ഥി പട്ടികയിൽ മുദേശീയ താരങ്ങൾ ഉൾപ്പെടെ വമ്പന്മാർ. മത്സരരംഗത്തുള്ളവരുടെ അന്തിമ പട്ടിക ഈ മാസം 16നു പുറത്തിറക്കും. ഈ മാസം 23നാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദിന്‍ എന്നിവരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ പട്ടികയിലുള്ള പ്രമുഖരിൽ ചിലർ. ഇവർക്കു പുറമേ കേന്ദ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജെയ്ക്‌ ഷാ, മുന്‍ ബിസിസിഐ പ്രഡിഡന്റ് അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിംഗ് ധുമാല്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.

നിലവിൽ ബിസിസിഐ ഭരണസമിതിയിലേക്ക് ആറും ഐപിഎല്‍ ഭരണസമിതിയിലേക്ക് രണ്ടും സ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പാണ് 23ന് നടക്കാൻ [പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *