0 Comments

 

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ജേഴ്സി ഇറക്കി. ഇന്നു മുതൽ ഓൺലൈനായി വാങ്ങാം. ബ്ലാസ്റ്റേഴ്സിൻ്റെ ഈ സീസണിലെ കിറ്റ് സ്പോൺസറായ റയോർ സ്പോർട്സിൻ്റെ വെബ്സൈറ്റ് വഴിയാണ് വിൽപന. ബ്ലാസ്റ്റേഴ്സ് ടീം ജേഴ്സിക്കൊപ്പം ഫാൻ ജഴ്സിയും വിൽപനയ്ക്കെത്തുണ്ട്.

നിലവിൽ 400 രൂപയും 500 രൂപയുമാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം റെപ്ലിക്ക ജേഴ്സിയുടെ വില. ആരാധകർക്കായുള്ള പ്രത്യേക ഫാൻ ജേഴ്സി 250, 300 എന്നീ രണ്ട് വിലകളിൽ ലഭിക്കും. ജേഴ്സിക്കു പിന്നിൽ പേരുകൾ ഇഷ്ട്ടനുസരണം പോലെ പ്രിൻ്റ് ചെയ്യാനുള്ള സൗകര്യവും സൈറ്റിൽ ലഭ്യമാണ്.

നാലു ദിവസങ്ങൾക്ക് മുൻപാണ് ബ്ലാസ്റ്റേഴ്സിൻ്റെ ജേഴ്സി അവതരിപ്പിച്ചത്. എറണാകുളം ലുലു മാളിൽ നടന്ന ചടങ്ങിലാണ് കിറ്റ് പുറത്തിറക്കിയത്. കളിക്കാർക്ക് ആയാസമില്ലാതെ ധരിക്കാൻ കഴിയുന്ന തുണിയിലാണ് ജേഴ്സി നിർമ്മിച്ചിരിക്കുന്നതെന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *