0 Comments

 

ലോകത്തിലെ ആദ്യത്തെ തന്നെ മടക്കാവുന്ന ഫോണുകളിൽ ഒന്നായ സാംസംഗ് ഗ്യാലക്‌സി ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1,64,999 രൂപയാണ് വില.

വിലയിൽ ഞെട്ടേണ്ട കാര്യമില്ലെന്നും, ഇതേ വിലയ്ക്ക് ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും ഇന്ത്യയിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ ഏപ്രിലിൽ ആണ് ഈ ഫോൺ ആദ്യം വിൽപ്പന തുടങ്ങിയത്. എന്നാൽ റിവ്യൂവിന് കൊടുത്ത മേഡലുകൾക്ക് ചുളിവ് വീണതിനാൽ വിൽപ്പന നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ പ്രശ്‌നം പരിഹരിച്ചുവന്നാണ് കമ്പനി വ്യക്തമാകുന്നത്.

Image result for samsung fold indiaമടങ്ങിയിരിക്കുമ്പോൾ 4.6 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും തുറക്കുമ്പോൾ 7.3 ഇഞ്ചുള്ള പ്രതലവുമായി മാറുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാംസംഗിന്റെ തന്നെ ഏറ്റവും പുതിയ എക്‌സിനോസ് 9825 പ്രോസസറാണ് ഫോണിന് നൽകിയിട്ടുള്ളത്.

12 ജിബി റാമും 512 ജിബി സ്റ്റോറേജ് ശേഷിയും 4,380 എംഎഎച് ബാറ്ററിയുമുള്ള മോഡലാണ് ഇന്ത്യയിൽ വിൽപനക്കെത്തിയിരിക്കുന്നത്. കോസ്‌മോസ് ബ്ലാക് നിറത്തിൽ വരുന്ന ഫോൺ ഒക്ടോബർ 4 ന് പ്രീ ഓർഡർ ചെയ്യാം. ഒക്ടോബർ 20ന് വിപണിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *