0 Comments

പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പൊളാരിറ്റി പുതിയ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയിൽ അവതരിപ്പിച്ചു. സ്പോര്‍ട്സ്, എക്സിക്യൂട്ടീവ് എന്നീ റേഞ്ചിലായി ആറ് മോഡലുകളാണ് പുറത്തിറക്കിയത് . സ്പോര്‍ട്സില്‍ S1K, S2K, S3K എന്നീ മോഡലുകളും എക്സിക്യൂട്ടീവില്‍ E1K, E2K, E3K മോഡലുകളുമാണുള്ളത്. അടുത്ത വര്‍ഷം മുതല്‍ ആറ് മോഡലുകളും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത് തുടങ്ങുമെന്ന് കമ്പനി അറിയിച്ചു .

പെഡല്‍ അസിസ്റ്റഡ് ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ പ്രധാന സവിശേഷതയായി എടുത്തുപറയുന്നത് . പരമാവധി ഇലക്ട്രിക് റേഞ്ചിന് ശേഷം പെഡല്‍ ചവിട്ടിയും സ്മാര്‍ട്ട് ബൈക്ക് ഓടിക്കാവുന്നതാണ് . 38000 രൂപ മുതൽ 1.10 ലക്ഷം വരെയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *