0 Comments

രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്ന മാരുതി സുസുക്കി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് വിദേശത്തേക്ക് കയറ്റി അയച്ച കാറുകളുടെ എണ്ണം 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി റിപ്പോർട്ടുകൾ . ചിലിയിലേക്ക് ഓക്സ്ഫോര്‍ഡ് ബ്ലൂ കളര്‍ ഡിസയര്‍ കയറ്റി അയച്ചാണ് ഇവിടെ നിന്നും 10 ലക്ഷം കയറ്റുമതി മാര്‍ക്ക് മാരുതി പിന്നിട്ടിരിക്കുന്നത് .

2009 മുതൽ മുന്ദ്ര തുറമുഖം വഴി മാരുതി കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ട് . മാരുതിയുടെ രണ്ടാമത്തെ കാര്‍ ടെര്‍മിനല്‍ പോര്‍ട്ടാണിത്. അള്‍ട്ടോ കെ10, സെലേരിയോ, ബലേനോ, ഇഗ്നീസ്, ഡിസയര്‍ തുടങ്ങി 14 മോഡലുകള്‍ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് മേഖലകളിലേക്കാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *