0 Comments

രാജ്യത്തെ കോംപാക്ട് എസ്‍യുവികളുടെ വില്‍പ്പനയില്‍ ഹ്യുണ്ടായി വെന്യുവിന് ഒന്നാം സ്ഥാനം . 9,342 യൂണിറ്റുകളാണ് ഓഗസ്റ്റില്‍ പുറത്തിറങ്ങിയത് . രണ്ടാം സ്ഥാനത്ത് എര്‍ട്ടിഗയും മൂന്നാം സ്ഥാനത്ത് ബ്രെസയുമാണുള്ളത് .

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2019 മെയ് 21നാണ് വെന്യു എന്ന കോംപാക്ട് എസ്‍യുവിയെ വിപണിയിൽ അവതരിപ്പിച്ചത് . ജൂലൈയില്‍ 9,585 വെന്യുകളാണ് നിരത്തുകൾ കയ്യടക്കിയത് . വെന്യുവിന്റെ 36,005 യൂണിറ്റുകൾ ഇതുവരെ നിരത്തിലിറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . 8,391 എര്‍ട്ടിഗകള്‍ ഓഗസ്റ്റില്‍ നിരത്തിലെത്തി. 7,109 ആണ് ബ്രെസയുടെ ആഗസ്റ്റിലെ വില്‍പ്പന. കഴിഞ്ഞ മാസം വിപണിയിലെത്തിയ കിയ സെല്‍റ്റോസും മികച്ച വില്‍പ്പനയാണ് നേടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *