0 Comments

ഹൈ​ദ​രാ​ബാ​ദ്: ജ​നാ​ധി​പ​ത്യ​ത്തി​ലെ ഇ​രു​ണ്ട ദി​ന​മാ​ണി​തെ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ സം​ഭ​വി​ക്കാ​ത്ത നി​ഷ്ഠൂ​ര​മാ​യ പ്ര​വ​ർ​ത്തി​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ​യും പി​ഡി​പി നേ​താ​ക്ക​ളെ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ.​എ​സ് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി സ​ർ​ക്കാ​ർ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും മൗ​ലീ​കാ​വ​ശ​ങ്ങ​ളും ലം​ഘി​ച്ചി​രി​ക്കു​ന്നു. പോ​ലീ​സി​നും സ​ർ​ക്കാ​രി​നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ്. അ​റ​സ്റ്റ് ചെ​യ്ത​തി​ലൂ​ടെ ത​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച​തി​നെ​തി​രെ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് എ​ട്ടു​വ​രെ അ​ദ്ദേ​ഹം നി​രാ​ഹാ​ര​മി​രി​ക്കും.

ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും മ​ക​ൻ നാ​രാ ലോ​കേ​ഷും വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​ണ്. സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ച​ന്ദ്ര​ബാ​ബു നി​യി​ഡു​വി​നെ​യും ടി​ഡി​പി നേ​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​ണ്ടൂ​രി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

ബു​ധ​നാ​ഴ്ച ഗു​ണ്ടൂ​രി​ൽ ച​ലോ അ​ത്മാ​കൂ​ർ റാ​ലി ന​ട​ത്തു​മെ​ന്ന് ടി​ഡി​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ത്മാ​കൂ​റി​ൽ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു റാ​ലി. ബു​ധ​നാ​ഴ്ച രാ​വി​ലെ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു​പോ​കാ​നെ​ത്തി​യ ടി​ഡി​പി നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *