0 Comments

ദുബായ്: സ്കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച രാവിലെ സ്കൂള്‍ ബസ്, വാട്ടര്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അല്‍ റെബാത് റോഡിലേക്കുള്ള ക്രോസിങില്‍ ബിസിനസ് ബേയിലായിരുന്നു അപകടം.

15 കുട്ടികള്‍ക്ക് ചെറിയ പരിക്കുകളേറ്റിട്ടുണ്ടെന്ന് ദുബായ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ബസിലെ സൂപ്പര്‍വെസര്‍മാരിലൊരാള്‍ക്കും ഡ്രൈവര്‍ക്കും സാരമായ പരിക്കുണ്ട്. എല്ലാവരെയും റാഷിദ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *